Saturday, August 9, 2025
Sunday, July 13, 2025
Tuesday, July 1, 2025
Sunday, June 22, 2025
Saturday, May 31, 2025
Thursday, April 3, 2025
Saturday, March 29, 2025
പുസ്തക പൂക്കാലം 2.0
കുട്ടികൾക്ക് വേനലവധിക്കാലത്ത് വിവിധങ്ങളായ പരിപാടികളാണ് നേതാജി വായനശാല ഒരുക്കുന്നത്.
കുട്ടികളെ വായനയുമായി അടുപ്പിക്കുന്ന *പുസ്തക പൂക്കാലം* ആണ് ആദ്യം ആരംഭിച്ചിരിക്കുന്നത്.
പുസ്തകം വായിച്ചു തിരികെ ഏൽപ്പിക്കുമ്പോൾ
വായിച്ച പുസ്തകത്തിനെക്കുറിച്ച് ചെറിയ ഒരു ആസ്വാദനം എഴുതി ലൈബ്രെറിയനെ ഏൽപ്പിക്കുക, അത്രയേ വേണ്ടൂ. അവധിക്കാലത്ത്
ഏറ്റവും അധികം പുസ്തകങ്ങൾ വായിക്കുന്നവരെയും നന്നായി കുറിപ്പുകൾ എഴുതുന്നവരെയും സമ്മാനങ്ങൾ കാത്തിരിക്കുന്നു....
വായനശാലയിലേക്ക് വരൂ...
ചുട്ടു പൊള്ളുന്ന വേനലവധിയിൽ വായനയിലൂടെ നമ്മുടെ മനസ്സിലൊരു പൂക്കാലം തീർക്കാം....
വായനയ്ക്കു ശേഷം പുസ്തകം തിരികെ വയ്ക്കുമ്പോൾ, വായനയുടെ അനുഭവ-ആസ്വാദന കുറിപ്പുകൾ എഴുതി കൊടുക്കുന്നവർക്ക് ഈ form വായനശാലയിൽ നിന്നും ലഭിക്കുന്നതാണ്.
അവധിക്കാലത്ത് വായിച്ച എല്ലാ പുസ്തകങ്ങളെയും ഇവിടെ അടയാളപ്പെടുത്താം...
വായനയുടെ പൂക്കാലത്തിലേക്ക് ഏവർക്കും സ്വാഗതം...
വായനാവസന്തം
നേതാജി വായനശാല
Home Delivery 📚
വായനാവസന്തം:
വായിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും നിങ്ങളുടെ വീടുകളിലേക്ക് പുസ്തകം എത്തിച്ചു നൽകുന്ന പദ്ധതി.
ഏപ്രിൽ മാസം മുതൽ ആരംഭിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് വായനശാലയുമായി ബന്ധപ്പെടുക.
Phone : 9526540103 (ലൈബ്രറിയൻ)
വായിക്കുക, ചിന്തിക്കുക, സ്വതന്ത്രരാവുക...
Saturday, March 15, 2025
Sunday, March 9, 2025
Saturday, March 8, 2025
വനിതാ ദിനം
വനിതാദിനത്തോടനുബന്ധിച്ചു, കോനിക്കര നേതാജി വായനശാലയിൽ വനിതാ സംഗമം സംഘടിപ്പിച്ചിരിക്കുന്നു. നമ്മുടെ ഗ്രാമത്തിലെ സ്ത്രീകൾക്ക് ഒത്തു കൂടാൻ ഒരവസരം;
ജീവിതത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ,
പലതരം ജോലികൾ ചെയ്യുന്നവർ, വീട്ടമ്മമാർ, വിദ്യാർത്ഥിനികൾ....
അങ്ങനെ എല്ലാവരേയും പ്രതിനിധീകരിച്ചുകൊണ്ട് വായനശാലയിൽ അൽപനേരം ഒത്തുകൂടാം.
Mar 8 (2nd Saturday) : 5PM
ഉദ്ഘാടനം:
കവിത V. K
(Head Mistress, CMJLP SCHOOL)
അന്നേ ദിവസം 4:30 ന് വായനശാലയിൽ പുസ്തക പ്രദർശനവും ഉണ്ട്.
എല്ലാവരേയും സ്നേഹത്തോടെ സ്വാഗതം ചെയുന്നു.
Saturday, January 18, 2025
കർഷക കൂട്ടായ്മ - ചീര കൃഷി
നേതാജി കർഷക കൂട്ടായ്മ :
സിന്ദൂര ചീര & പച്ചക്കറി കൃഷി ഇറക്കൽ
15/12/2024
ഉച്ചതിരിഞ്ഞ് 4:30ന്
സ്ഥലം (കാരാമ, തലവണിക്കര)
കൃഷിയെ സ്നേഹിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും സ്വാഗതം🙏🏼
വായനശാലയുടെ ബാലവേദി, വനിതാവേദി, യുവത അംഗങ്ങൾ പങ്കെടുക്കുന്നു.
വരൂ നമുക്ക് മണ്ണിലിറങ്ങാം...
-------------------------------------------
നേതാജി കർഷക കൂട്ടായ്മ:
സിന്ദൂര ചീര വിളവെടുപ്പ്
12 Jan 2025 | 4:30PM
Wednesday, January 1, 2025
YUVAM 2024 - Merit Awards
YUVAM _Merit Day : #Change_Makers '24
Dec 22, Sunday | 4PM
നമ്മുടെ നാട്ടിലെ യുവത ഒത്തു കൂടുന്നു.
ഈ വർഷം 10th & +2 കഴിഞ്ഞ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു
വായനശാല YUVAM ChangeMakers 24 എന്നൊരു പരിപാടിക്ക് ജൂലായിൽ നാന്ദി കുറിച്ചിരുന്നു.
നാളെ എല്ലാ കുട്ടികളെയും Merit Awards നൽകി ആദരിക്കുന്നു.
Self Development നും Social Responsibility ക്കും ഊന്നൽ നൽകി, നേതാജി വായനശാല ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ChangeMakers നെ കാണാനും, നമ്മുടെ നാട്ടിലെ മിടുക്കരായ കുട്ടികളെ അനുമോദിക്കുവാനും, എല്ലാവരേം പ്രത്യേകം ക്ഷണിക്കുന്നു.
Subscribe to:
Posts (Atom)