Saturday, November 16, 2024

ബാലവേദി 2024

 കോനിക്കര നേതാജി വായനശാലയിൽ ഇന്ന് ബാലവേദി കൂട്ടുകാർ ഒത്തുകൂടി.


മുപ്പത്തി അഞ്ചോളം കുട്ടികൾ പങ്കെടുത്തു.
നമ്മുടെ നാട്ടിലുള്ള കുട്ടികൾക്ക് പരസ്പരം പരിചയപ്പെടാനും 
ചങ്ങാത്തം കൂടാനും വേദിയൊരുങ്ങി.
Digital gadgets അൽപനേരം മാറ്റിവച്ച് 
കുട്ടികൾ കളിച്ചു, മിണ്ടീം പറഞ്ഞും കൂട്ടുകൂടി...
വന്നെത്തിയ കുട്ടികൾക്കും അവരെ പറഞ്ഞയച്ച രക്ഷിതാക്കൾക്കും 
വായനശാലയുടെ നന്ദി അറിയിക്കുന്നു. 🙏🏼



















നിലത്തിരുന്നും നിന്നും പല പുതിയ-പഴയ കളികൾ കുട്ടികൾ പരിചയപ്പെട്ടു....

പാട്ടും കളിയുമായി ബാലവേദി വീണ്ടും സജീവമാകുയാണ്...
കൊച്ചുകാർക്ക് സൗജന്യമായി ഇനിയും അംഗത്വം എടുക്കാം...
വരും മാസങ്ങളിൽ Arts, Sports, Science എന്നീ വിഷയങ്ങളിൽ 
കൂടുതൽ പരിപാടികൾ, പരിശീലനം എന്നിവ ഉണ്ടായിരിക്കും. 
Stay Tuned...

Monday, August 19, 2024

കൃഷി പ്രളയശേഷം

 



ഓണത്തിനായി നട്ടു വളർത്തിയ പച്ചക്കറികൾ, 
പ്രതീക്ഷിക്കാതെ വന്ന പ്രളയ മൂലം നമ്മൾക്ക് നഷ്ടപ്പെട്ടുവെങ്കിലും 
കൃഷി നിലനിൽക്കേണ്ടത് നമ്മുടെ ആവശ്യമാണ്.

നേതാജി വായനശാല പ്രവർത്തകരും കർഷക കൂട്ടായ്മ അംഗങ്ങളും 
ചേർന്ന് പ്രതീക്ഷയോടെ വീണ്ടും
തൈകൾ നട്ട് കൊണ്ട് ചിങ്ങ മാസത്തിലെ പുതിയ കൃഷി ആരംഭിച്ചു.

പ്രളയം കവർന്നെടുത്തു പോയാലും, 
ആ മണ്ണിൽ തന്നെ നമ്മൾ പ്രതീക്ഷയുടെ വിത്തുകൾ വീണ്ടും പാകും.







Saturday, August 17, 2024

CPR Training

 CPR : First Aid Training 




നമ്മുടെ വീട്ടിൽ / ജോലി സ്ഥലത്ത് / യാത്ര ചെയ്യുമ്പോൾ / അല്ലെങ്കിൽ 
എവിടെയെങ്കിലും വച്ച് ഒരാൾ കുഴഞ്ഞു വീണാൽ,  നമുക്കെങ്ങനെ സഹായിക്കാൻ കഴിയും.
CPR കൊടുക്കാൻ അറിഞ്ഞാൽ ഒരുപക്ഷെ ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞേക്കാം.

2024 JUNE 30
ഞായറാഴ്ച 5 മണിക്ക്
നേതാജി വായനശാലയിൽ CPR ന്റെ പരിശീലനം നൽകുന്നു.
(Dr. Anupama Vijayan)








മറ്റുള്ളവരെ സഹായിക്കാൻ 
താല്പര്യം ഉള്ളവർ പങ്കെടുക്കുമല്ലോ.
നമുക്ക് സഹായം കിട്ടണമെങ്കിലും ചുറ്റുമുള്ളവരിൽ ആർക്കെങ്കിലും CPR പരിശീലനം നേടിയിരിക്കണം.

Let's Skill Up.
ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തുമലോ.
ഏവർക്കും സ്വാഗതം.

#YouCanSaveALife
#CPR

Friday, August 9, 2024

Flood - Mass Petition

നേതാജി വായനശാലയുടെ നേതൃത്വത്തിൽ, 
കോനിക്കര നിവാസികളുടെ കൈയ്യൊപ്പോട് കൂടിയ  നിവേദനം 
ഇന്ന് രാവിലെ തൃക്കൂർ പഞ്ചായത്ത് സെക്രട്ടറി സമക്ഷം കൈമാറി.


വെള്ളം സുഗമമായി ഒഴുകി പോകുന്നതിനുള്ള തോടുകൾ 
വീതിയിലും നീളത്തിലും ആഴത്തിലും വീണ്ടെടുക്കുന്നതിനുള്ള 
നടപടികൾ അധികാരികൾ എടുക്കുമെന്ന് പ്രതീക്ഷിക്കാം. 

This report will be copied to:
District Collector.
MP, Thrissur.
MLA, Pudukad.
Kodakara Block Panchayath.
Nenmanikkara Grama Panchayath.

Sunday, June 23, 2024

വായനപക്ഷാചരണം

വായനാപക്ഷാചരണം : 2024 JUNE 23 | 5PM



📚ഉദ്ഘാടനം : രാജിക ടീച്ചർ (Retd. Head Mistress, GVLP School, Kallur)



📚ശ്രീ. P. N പണിക്കർ അനുസ്മരണം:


📚വായനാനുഭവങ്ങൾ:



📚പുസ്തക പൂക്കാലം: സ്നേഹ വിപിൻ ശ്രീഹരി അനന്യ ദയ വൈഗ

📚സമ്മാനദാനം







📚പുസ്തക സമാഹരണം: വായനശാലക്ക് പുസ്തകങ്ങൾ നൽകുന്നു. ശ്രീ. ജോസഫ് ദീപ്തി ടീച്ചർ
Dennis

📚വായനാ വസന്തം / വായന ക്കൂട്ടം പരിപാടികളെ പരിചയപ്പെടുത്തുന്നു. 📚മെമ്പർഷിപ് ക്യാമ്പയിൽ : വായനശാലയുടെ അംഗമാകാൻ അവസരം