Sunday, July 23, 2023

ChatGPT & AI : Tech Talks

IT Club "Tech Talk"  Presents : ARTIFICIAL INTELLIGENCE


ലോകത്ത് ഇന്ന് പലയിടങ്ങളിലും AI (Artificial Intelligence) നെ കുറിച്ച് ചർച്ചകൾ ഉയർന്നു വരുന്നു. വളരെ വേഗം ലോകം മാറുകയാണ്, ഇമ ചിമ്മുന്ന വേഗതയിൽ. പുതിയ സാങ്കേതിക വിദ്യകളിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കാൻ നമുക്കാവില്ല, അങ്ങനെ ചെയ്‌താൽ നാം പുറകിലോട്ട് നടന്നു പോയേക്കാം.
നമുക്കും വായനശാലയിൽ ഒന്നിച്ചിരുന്നു AI നെ പറ്റി മനസ്സിലാക്കാം, പഠിക്കാം, പരീക്ഷിച്ചു നോക്കാം.
പുതിയ കാലത്തിന്റെ കൂടെ നടക്കാം...
ഏവർക്കും നേതാജി വായനശാലയിലേക്ക് സ്വാഗതം.


➡️ AI Awareness
➡️ Live Demonstrations
➡️ Opportunities & Challenges
➡️ Q&A

ഈ പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന link ഉപയോഗിച്ച് പേര് രജിസ്റ്റർ ചെയ്യുക.

+2 മുതലുള്ള വിദ്യാർഥികൾ ക്കും, ജോലിക്കാർക്കും, മുതിർന്നവർക്കും... സാങ്കേതിക വിദ്യയെ അറിയാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും പങ്കെടുക്കാം...







----


Sunday, June 25, 2023

വായനാ വാരം 2023


വായനാവാരാചരണത്തിന്റെ ഭാഗമായി,
ഈ വരുന്ന ഞായറാഴ്ച ജൂൺ 25 ന്
വൈകീട്ട് 4 മണിക്ക്, വായനയെ സ്നേഹിക്കുന്നവർ നേതാജി വായനശാലയിൽ ഒത്തു കൂടുന്നുണ്ട്.

അക്ഷരങ്ങളോട് കൂട്ട് കൂടുന്ന നിങ്ങളെല്ലാവരും വരൂ ട്ടോ;
വായനാ വിശേഷങ്ങൾ കേട്ട് അല്പനേരം നമുക്കൊന്നിച്ചിരിക്കാം...
ഏവർക്കും സ്വാഗതം 














Wednesday, June 21, 2023

Thursday, June 15, 2023

CJM ഗവണ്മെന്റ് UP സ്കൂൾ


വായിക്കുക വളരുക
📚
വൃക്ഷ തൈ വിതരണത്തിന്റെയും 
പഠനോപകരണ വിതരണത്തിന്റെയും ഭാഗമായി കൂടെ പോയപ്പോഴാണ്
മരത്താക്കര CJM ഗവണ്മെന്റ് യു പി
(കോനിക്കര സ്കൂൾ)
 സ്കൂളിലെ അദ്ധ്യാപകരെ പരിചയപ്പെട്ടത്.
പുത്തൂർ, പൊന്നൂക്കര, തൃക്കൂർ ഭാഗങ്ങളിൽ നിന്നാണ് ഇവിടുത്തെ കുട്ടികളിൽ അധികവും.
സ്കൂളിലെ ആകെ ഒരു കുട്ടിക്ക് മാത്രമേ വായനശാല അംഗത്വമുള്ളൂ എന്നറിയിച്ചതിനെ തുടർന്ന്, കോനിക്കര നേതാജി വായനശാലയിലേക്ക് ക്ഷണിച്ചിരുന്നു.

കഴിഞ്ഞ ദിവസം കുട്ടികൾ വായനശാലയിൽ വന്നിരുന്നു. വായനശാലയുടെ പ്രവർത്തന രീതികളും, പുസ്തകങ്ങളും കുട്ടികൾ പരിചയപ്പെട്ടു.









സ്കൂളിലെ എല്ലാ കുട്ടികൾക്കും നേതാജി വായനശാലയുടെ സൗജന്യ മെമ്പർഷിപ് card നൽകി, ഒരൊ പുസ്തകവും നൽകി. 
എടുത്ത പുസ്തകത്തിന്റെ ആസ്വാദനം എഴുതി 
നൽകുന്നവർക്ക് സമ്മാനവും നൽകും.

വായനമുറിയിൽ പത്ര മാസികകളും ആനുകാലികങ്ങളും കുട്ടികൾ പരിചയപെട്ടു, ചിലർ കുറച്ചു നേരം TV കണ്ടു, 
കാരംസ് കളിച്ചു, ചെസ്സ് കളിച്ചു. വായനയുടെ മഹത്വത്തെക്കുറിച്ചും 
വായന ശീലമാക്കുന്നതിനെക്കുറിച്ചും സംസാരിച്ചു.
കുട്ടികളും അദ്ധ്യാപകരും വായനശാല സന്ദർശനത്തിന്റെ 
അനുഭവങ്ങൾ പറഞ്ഞു.

വായനശാല പ്രവർത്തകർ
അതിഥികൾക്ക് മധുരം നൽകി; ഇനിയും പുസ്തകങ്ങളോടൊപ്പം കാണാമെന്ന പ്രതീക്ഷയോടെ വിടപറഞ്ഞു...