Friday, November 25, 2022

Lets Sportz


തൃശ്ശൂരിൽ സജീവമായി പ്രവർത്തിക്കുന്ന 
ക്ലബ്ബുകൾക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ 
നൽകുന്ന ഫുട്ബാൾ സമ്മാനം, 
നേതാജി ക്ലബ്ബിന് ഇന്ന് രാവിലെ സ്പോർട്സ് കൗൺസിൽ 
അംഗം ശ്രീ. Godwin Varghese വിതരണം ചെയ്തു.
നേതാജി ആർട്സ് & സ്പോർട്സ് ക്ലബ് അംഗങ്ങൾ ഫുട്ബോളുകൾ ഏറ്റുവാങ്ങി.
ഗോൾ ചലഞ്ചിന്റെ ഭാഗമായി നടത്തിയ ഗോൾ കിക്കുകളിൽ വായനശാല പ്രവർത്തകരും, 
സ്പോർട്സ് ക്ലബ്ബ് അംഗങ്ങളും, ബാലവേദി അംഗങ്ങളും പങ്കെടുത്തു.

ഏറെ നാളുകളായി നേതാജി വായനശാലയും 
ക്‌ളബ്ബും കോനിക്കരയിലൊരു കളി സ്ഥലം(ഗ്രൗണ്ട്) അന്വേഷിക്കുന്നു. 
പാടത്തൊരുക്കുന്ന കളിയിടങ്ങൾ ഒറ്റമഴയിൽ തന്നെ കുളമാകുന്നവയാണ്. 
കോനിക്കര ഒന്നാം വാർഡിൽ നമ്മുടെ കുട്ടികൾക്ക് 
കളിക്കാൻ കൊള്ളാവുന്ന ഒരിടം ഇല്ല എന്നത് ഏറെ വിഷമകരമാണ്. 
കുട്ടികൾ കൂടുന്ന ഇടങ്ങളിലാണ് സൗഹൃദങ്ങൾ ഉണ്ടാകുന്നത്, ആരോഗ്യമുള്ള യുവത ഉണ്ടാകുന്നത്. 
നിർഭാഗ്യവശാൽ നാളിതുവരെ വികസനം കൊണ്ടു വരുന്നവർ ഇക്കാര്യം മറന്നുപോയി എന്ന്‌ തോന്നുന്നു.

ഏതെങ്കിലും വ്യക്തികൾ അവരുടെ വെറുതെ കിടക്കുന്ന, അനുയോജ്യമായ പറമ്പുകൾ 
കുട്ടികൾക്ക് കളിക്കാനായി അനുവദിക്കുമെങ്കിൽ നേതാജി വായനശാല കളിസ്ഥലം 
ഒരുക്കുന്നതിന് എല്ലാ സൗകര്യങ്ങളും ചെയ്യാൻ തയ്യാറാണ്. സന്നദ്ധർ ആയിട്ടുള്ളവർ 
വായനശാല കമ്മിറ്റിയെ അറിയിക്കുമല്ലോ.

കളി ഉപകരണങ്ങൾ മാത്രം കിട്ടിയിട്ട് കാര്യമില്ലല്ലോ, 
കളിക്കാൻ ഒരിത്തിരി സ്ഥലവും നമ്മുടെ ആവശ്യമല്ലേ!

_Lets Sportz..._

Sunday, November 6, 2022

Football Tournament (UKL)




പ്രിയ കായിക പ്രേമികളെ,

നേതാജി ആർട്സ് & സ്‌പോർട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 
World Cup Football Fans' ന്റെ ഫുട്ബാൾ ടൂർണമെന്റ് നാളെയാണ്.

One Touch Arena Turf ഗ്രൗണ്ടിൽ നാളെ 3PM മുതൽ നടക്കുന്ന 
ഫുട്ബാൾ മാച്ചുകൾ കാണുവാനും,
നമ്മുടെ നാട്ടിലെ ഫുട്ബാൾ കളിക്കാരെ പ്രോത്സാഹിപ്പിക്കുവാനും ഏവരെയും സാദരം ക്ഷണിച്ചു കൊള്ളുന്നു.





 [13/11/2022, 2:17 pm] Sujith ES: മത്സരങ്ങൾ തുടങ്ങാറായി...
@ Turf Ground
One Touch Arena

NH Bye Pass, Opp Jerusalem

കൈയ്യടിക്കാനും വിസിൽ അടിക്കാനും എല്ലാ കായിക പ്രേമികളെയും ഒരിക്കൽ കൂടി സ്വാഗതം ചെയ്യുന്നു.
[13/11/2022, 3:22 pm] Sujith ES: ⚽
കോനിക്കരയുടെ യുവതയുടെ
കളിക്കളം ഉണർന്നു 🎊

UKL Winner Trophy:



കൊടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. പോൾസൺ തെക്കുംപീടിക,
കിക്കോഫ് ചെയ്തു 
ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു.
[13/11/2022, 3:27 pm] Sujith ES: Match 1
അർജെന്റിന v/s ബ്രസീൽ
(Juniors Match)
[13/11/2022, 4:00 pm] Sujith ES: Match 1 Result:

🇧🇷 
BRAZIL(Jr)
⚽️⚽️⚽️⚽️⚽️⚽️⚽️

🇦🇷
ARGENTINA (Jr)
⚽️⚽️⚽️⚽️
🇧🇷
Congratulations *Brazil*👍

Top Scorer:
Jishnu(Brazil) 5 goals.
[13/11/2022, 4:09 pm] Sujith ES: Match 2
Argentina v/s LM10
[13/11/2022, 4:54 pm] Sujith ES: Match 2 Result:

🇦🇷
ARGENTINA
⚽️⚽️⚽️⚽️

🇦🇷
LM10
⚽️

Congratulations *Argentina*
have qualified to Finals👏🏼

Top Scorer:
Akhil (Arg) 2 goals.
[13/11/2022, 4:57 pm] Sujith ES: Match 3
Portugal v/s Brazil
[13/11/2022, 5:44 pm] Sujith ES: Match 3 Result:

🇵🇹
Portugal
⚽️⚽️⚽️⚽️⚽️⚽️⚽️

🇧🇷
Brazil
⚽️⚽️⚽️

Congratulations *Portugal*
have qualified to Finals👏🏼

Top Scorer:
Clement (Port) 3 goals.
[13/11/2022, 6:02 pm] Sujith ES: Stay tuned for FINALS
🇵🇹 v/s 🇦🇷



[13/11/2022, 6:55 pm] Sujith ES: വാശിയെറിയ ഫൈനൽ.
ഒന്നാം പകുതിയിൽ 2-0 ഗോളുകൾക്ക് മുന്നിട്ടു നിന്ന *അർജന്റീന*, കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ *പോർച്ചുഗലിനോട്* 4-2 ന് പിന്നോക്കം പോയിരിക്കയാണ്‌.

And the final result is...
[13/11/2022, 7:01 pm] Sujith ES: 🇵🇹4 ⚽️⚽️⚽️⚽️
🇦🇷2 ⚽️⚽️

*United Konikkara League* Champions : Congratulations Portugal Team.
👏🏼👏🏼👏🏼👏🏼

[13/11/2022, 7:02 pm] Sujith ES: Runner Up : Argentina

*United Konikkara League* Junior Champions : BRASIL (Jr.)


[13/11/2022, 7:48 pm] Sujith ES: സമ്മാനങ്ങൾ വാർഡ്‌ മെമ്പർ ഹനിതാ ഷാജു വിതരണം ചെയ്തു.

Thursday, September 1, 2022

INDIA : Opportunities & Challenges

 



Around 10 guys from Change Makers team has participated with different perceptive of this topic.
And the winner is ARCHANA.T.U  | Congratulations


Saturday, July 30, 2022

Merit Award Day

10th & Plus 2
Merit Awards
🎖️🏆🏅






ഈ വർഷം 10th & Plus 2 പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയവരെ നേതാജി വായനശാല Merit അവാർഡുകൾ നൽകി ആദരിക്കുന്നു.

ഓഗസ്റ്റ് 6 ശനിയാഴ്ച : വൈകീട്ട് 5 മണിക്ക് 





അവാർഡുകൾ സ്പോൺസർ ചെയ്യുന്നവർ 👇
ഏവർക്കും നേതാജി വായനശാലയുടെ നന്ദി🙏🏼

Sunday, June 12, 2022

വയോജനവേദി

വയോജനവേദി @ നേതാജി വായനശാല 




നമ്മുടെ ഗ്രാമത്തിലെ വയോജനങ്ങൾക്ക് ഒത്തു കൂടാനൊരു വേദി ഒരുക്കുകയാണ് നേതാജി വായനശാല.

ജീവിതത്തിന്റെ സായാഹ്നത്തിൽ പലരും വീടുകളിൽ ഒറ്റപ്പെട്ടു പോകാറുണ്ട്; അസുഖങ്ങൾ ഉള്ളവർ, 
മക്കൾ വിദേശത്ത് ഉള്ളവർ, നല്ലപാതി തനിച്ചാക്കി പോയവർ, മിണ്ടിയും പറയാനും കൂട്ടില്ലാത്തവർ... 
അങ്ങനെയങ്ങനെ...





ഇവരെയെല്ലാം നേതാജി വായനശാല ക്ഷണിക്കുകയാണ്. ഇടയ്ക്കിടെ നമുക്ക് ഒത്തുകൂടാം, പരസ്പരം മിണ്ടാം, നാട്ടാരെ പരിചയപ്പെടാം,
നാട്ടു വിശേഷങ്ങൾ പങ്കു വയ്ക്കാം, ...
പുതുയ തലമുറയ്ക്ക് മുൻപേ നടന്നു വഴികാട്ടിയ നിങ്ങളെ ഞങ്ങൾ ആദരിക്കുന്നു, 
നമ്മുടെ ഇടങ്ങളിൽ മുതിർന്നവരുടെ സാന്നിധ്യവും വേണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. 
ഈ ക്ഷണം സ്വീകരിച്ചു നമ്മുടെ ഗ്രാമത്തിന്റെ മുതിർന്നവർ നേതാജി വായനശാലയുടെ വയോജന വേദിയുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ വരുന്ന ഞായറാഴ്ച
 2022 ജൂൺ 12 ന്
3:30 PM ന് വയോജനവേദിയുടെ രൂപീകരണം വച്ചിട്ടുണ്ട്, മുതിർന്ന പൗരന്മാരെയെല്ലാം സ്നേഹാദരങ്ങളോടെ ക്ഷണിക്കുന്നു.

വയോജന വേദിയുടെ ഭാഗമാകുന്നവർക്ക് ചെറിയൊരു മെഡിക്കൽ ക്യാമ്പും ഒരുക്കിയിട്ടുണ്ട്. 
പങ്കെടുക്കുന്നവർക്ക് ഇനി മുതൽ എല്ലാ മാസവും ഈ മെഡിക്കൽ ചെക്ക് അപ്പ് സൗജന്യമായി വായനശാലയിൽ നിന്നും ലഭിക്കും. 

Sunday, May 22, 2022

കർഷക കൂട്ടായ്മ : മഴക്കാല കൃഷി

 നേതാജി
കർഷക കൂട്ടായ്മ



മഴക്കാല കൃഷി ആരംഭിക്കേണ്ട സമയമായി. നേതാജി വായനശാലയിൽ പ്രവർത്തിക്കുന്ന കർഷക കൂട്ടായ്മയുടെ  ഒരു യോഗം നാളെ കൂടുന്നുണ്ട്.
നമുക്ക്  മഴക്കാല
കൃഷിയെ കുറിച്ചു ചർച്ച ചെയ്യാം, അറിവുകൾ പങ്കുവയ്ക്കാം.

മഴക്കാലത്ത് ചെയ്യാവുന്ന കൃഷിയ്ക്കുള്ള വിത്തും തൈകളും ആവശ്യമുള്ളവർക്ക് നൽകുന്നതാണ്.

2022 മെയ്‌ 22
2PM

നേതാജി വായനശാലയിൽ ഇന്ന് കൂടിയ കർഷക കൂട്ടായ്മയിൽ, പ്രസിഡന്റ്‌ ജിജു K.A, കർഷക കൺവീനർമാർ പ്രദീപ്‌ K. P, പ്രദീപ്‌ P. N എന്നിവർ പങ്കെടുത്തു സംസാരിച്ചു. സെക്രട്ടറി സുജിത്ത് E. S പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു.

നാട്ടിലെ കർഷകർ, കുട്ടികൾ, വീട്ടമ്മമാർ എന്നിവർ പങ്കെടുത്തു, നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിച്ചു.

പങ്കെടുത്ത എല്ലാവർക്കും മഴക്കാല പച്ചക്കറി വിത്തുകൾ സൗജന്യമായി വിതരണം ചെയ്തു.