Saturday, January 29, 2022

GRADE A

നേതാജി വായനശാലയ്ക്കും നമ്മുടെ നാടിനും ഒരു സന്തോഷ വാർത്ത.




Kerala State Library Council ന്റെ പുതിയ 
Gradation മാനദണ്ഡങ്ങൾ അനുസരിച്ചു 
Online Submission ആയി നടന്നു  വരുന്ന 
Gradation പ്രക്രിയയിൽ 
നേതാജി വായനശായ്ക്ക് Grade A 
ലഭിച്ച വിവരം സന്തോഷപൂർവ്വം 
അറിയിച്ചുകൊള്ളുന്നു. 

വായനശാല കമ്മിറ്റിക്ക് ഇത് അഭിമാനത്തിന്റെ 
നിമിഷമാണ്. കാരണം അത്രമേൽ വിവിധങ്ങളായ 
കാര്യങ്ങൾ reporting ലൂടെ ലൈബ്രറി കൗൺസിലിനെ 
ബോധ്യപ്പെടുത്തിയാൽ മാത്രമേ പോയിന്റ്റുകൾ ലഭിക്കുകയുള്ളൂ. 

Thursday, December 30, 2021

2021 പ്രവർത്തന റിപ്പോർട്ട്

 ഡിസംബർ 31

ഒരു വർഷം അവസാനിക്കുന്നു...


ഈ വർഷം പടിയിറങ്ങുമ്പോൾ നേതാജി വായനശാല കമ്മിറ്റി ഏറെ അഭിമാനത്തോടെ ഈ പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കുന്നു.

Reporting & Visualization : By IT Club (Tech Talk) - നേതാജി വായനശാല

RECAP 2021 (പ്രവർത്തന റിപ്പോർട്ട്)

👇

2021 ജനുവരി 17 നാണ് പൊതുയോഗത്തിലൂടെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. കഴിഞ്ഞ 12 മാസം കൊണ്ട് മുപ്പതിലേറെ പൊതു പരിപാടികൾ വായനശാലയുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.

നമ്മുടെ നാട്ടുകാരുടെയും അഭ്യുദയകാംക്ഷികളുടെ യും സഹകരണത്തോടെ 2021 ൽ നേതാജി വായനശാല നടത്തിയ പരിപാടികളുടെ വിശദ വിവരങ്ങളിതാ 👇









പരിപാടികൾ വിജയിപ്പിക്കാൻ സഹകരിച്ച എല്ലാവർക്കും വായനശാലയുടെ കൃതജ്ഞത അറിയിച്ചുകൊള്ളുന്നു.

ഈ വർഷത്തെ പരിപാടികളിൽ അതിഥികളായി പങ്കെടുത്തവർ

ലൈബ്രറി പുസ്തക വിതരണ കേന്ദ്രം,   പത്രമാസികകൾ നിറഞ്ഞ വായനമുറി എന്നതിനപ്പുറം നേതാജി വായനശാലയിൽ താഴെ കൊടുത്തിരിക്കുന്ന പല പദ്ധതികളും ഉപവിഭാഗങ്ങളും ഇന്ന് പ്രവർത്തിച്ചു വരുന്നുണ്ട്.


വായനശാല ആവിഷ്കരിച്ചു നടത്തുന്ന ഈ തനതു പരിപാടികളിൽ കുട്ടികൾക്കും, യുവ ജനങ്ങൾക്കും, സ്ത്രീകൾക്കും, മുതിർന്നവർക്കും, എല്ലാവർക്കും ഭാഗമാകാം. 

 രാഷ്ട്രീയത്തിനും മതത്തിനും മറ്റെല്ലാ വിഭാഗീയതകൾക്കുമപ്പുറം,

നമുക്കൊന്നായി ഒരു ഗ്രാമത്തിനു വേണ്ടി ഒന്നിച്ചു നിൽക്കാം...

പുതുവർഷത്തെ വരവേറ്റുകൊണ്ട് ഏവർക്കും വായനശാലയിലേക്ക് സ്വാഗതം 🙏🏼

തുടർന്നും നേതാജി വായനശാലയുടെ പ്രവർത്തനങ്ങൾക്ക്‌, സഹകരണവും നിർദേശങ്ങളും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ...

-

നേതാജി വായനശാല കമ്മിറ്റി

സർഗ്ഗോത്സവം

 



നേതാജി വായനശാല
🖋️✏️🖊️
UP & HS വിദ്യാർഥികൾക്കായി  സർഗ്ഗോത്സവം സംഘടിപ്പിക്കുന്നു.

മത്സരയിനങ്ങളുടെ വിവരങ്ങൾ താഴെ നോട്ടീസിൽ കൊടുത്തിട്ടുണ്ട്. 

നിങ്ങൾ വീട്ടിലിരുന്നു തയ്യാറാക്കിയ രചനകൾ ഡിസംബർ 30 ന് മുൻപായി ലൈബ്രേറിയനെ ഏൽപ്പിക്കുക.
തിരഞ്ഞെടുത്ത രചനകൾക്ക് വായനശാല സമ്മാനങ്ങൾ നൽകുന്നതാണ്.
ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് പഞ്ചായത്ത്‌ / താലൂക്ക് / ജില്ലാ / സ്റ്റേറ്റ് തലം വരെ മത്സരിക്കാൻ അവസരമുണ്ട്.

നിങ്ങളുടെ സർഗ്ഗശേഷിയെ വളർത്തിയെടുക്കാൻ ഈ വർഷത്തെ അവസാന അവസരം ആരും പാഴാക്കരുത്.

Best Wishes.

Tuesday, December 14, 2021

Cake Fest

 





ഇന്നത്തെ Cake Fest ൽ പങ്കെടുത്ത എല്ലാവർക്കും നന്ദി.

മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കാൻ പുതുക്കാട് MLA (K.K.രാമചന്ദ്രൻ) യും അതിഥിയായി എത്തി.



Cake Farm Bakery ഉടമ ശബരിദാസ്, ഷെഫ് അപ്പു, Portugal ൽ ഷെഫായി ജോലി ചെയ്യുന്ന ചാക്കോ എന്നിവർ വിധി കർത്താക്കളായി.

വൈവിധ്യവും രുചിയുമുള്ള കേക്കുകൾ എല്ലാം ഒന്നിനൊന്നു മെച്ചമുള്ളതായിരുന്നു.










ഒന്നാം സ്ഥാനം :
ആശ സെബി 👏🏼

പങ്കെടുത്ത എല്ലാവർക്കും പ്രസിഡന്റ്‌ ജിജു ട്രോഫികൾ നൽകി അഭിനന്ദിച്ചു.

പരിപാടി കാണാൻ എത്തിയവർ ചേർന്നു കേക്കുകൾ മുറിച്ചു പങ്കിട്ടു കഴിച്ചപ്പോൾ, കോനിക്കരയിൽ XMas ആഘോഷങ്ങൾക്ക് ആരംഭമായി...


Wednesday, December 8, 2021

Sports Club : Indoor Games

നേതാജി യുവത

നേതാജി വായനശാലയിലെ 
ആർട്സ് & സ്പോർട്സ് ക്ലബിൽ അംഗങ്ങൾ 
ആവാൻ താല്പര്യമുള്ള 
ആൺകുട്ടികളും പെൺകുട്ടികളും 
ലൈബ്രേറിയന്റെ കൈയ്യിൽ പേര് രജിസ്റ്റർ ചെയ്യുക.


ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ 
ഈ മാസം മുതൽ കൂടുതൽ സജീവമാക്കുകയാണ്. 
ഏവർക്കും സ്വാഗതം 🙏🏼

ഇന്ന് മുതൽ വായനശാല ഹാളിൽ indoor games ആരംഭിച്ചിട്ടുണ്ട്.
കളിക്കാൻ താല്പര്യമുള്ളവർ വായനശാല ഹാളിൽ വരിക...