Friday, July 23, 2021

വിത്തും കൈക്കോട്ടും

നേതാജി വായനശാല പ്രവർത്തകരുടെ കൃഷിയിടം, കുട്ടികൾക്കും കൃഷി രീതികൾ കണ്ടു മനസ്സിലാക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.




നേന്ത്രവാഴ കൃഷിക്ക് പുറമേ പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. 

പയർ , വെണ്ട, വഴുതന, മുളക്, തക്കാളി, വെള്ളരി
കുമ്പളം, മത്ത, ചുരക്ക, മഞ്ഞൾ, കാവത്ത്, കൊള്ളി,...
🌱
ഇവയുടെ വിത്തും തൈകളും പാവി മുളച്ചു വലുതായി തുടങ്ങിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും കൃഷി രീതികൾ വന്നു കാണാനും മനസ്സിലാക്കാനും അവസരമുണ്ട്. 




പരിസരത്തുള്ള വീടുകളിൽ നിന്നും കുട്ടികൾ മാതാപിതാക്കളോടൊപ്പം
സാമൂഹിക അകലം പാലിച്ചുകൊണ്ട് കൃഷിയിടത്തിൽ വരുന്നുണ്ട്.

താല്പര്യമുള്ളവർക്ക് മുൻകൂട്ടി അറിയിച്ചു ഇവിടെ വരാവുന്നതാണ്.
വിത്തുകൾ പാവി മുളക്കുന്നത് മുതലുള്ള കാര്യങ്ങൾ കണ്ടു പഠിക്കാം, തൈകൾ കണ്ടു മനസ്സിലാക്കാം, മണ്ണിൽ ഇറങ്ങാം, ഇലകളും പൂക്കളും കായ്കളും തൊട്ടറിയാം,...

എല്ലാ പച്ചക്കറി ചെടികളും കണ്ടു അവ ഏതാണെന്നു കൃത്യമായി പറയുന്നവർക്ക് സമ്മാനവും നൽകും.

ശനി ഞായർ ദിവസങ്ങളിൽ ഇവിടെ വരാൻ താല്പര്യമുള്ളവർ ലൈബ്രെറിയനെ അറിയിച്ചാൽ, വരാവുന്നതാണ്.



നേതാജി വായനശാല കമ്മിറ്റിയംഗം പ്രദീപും, സെക്രട്ടറി സുജിത്തും ചേർന്നാണ് കൃഷി ആരംഭിച്ചത്.
ഡെയ്‌സി ചേച്ചിയാണ് സൗജന്യമായി കൃഷി ചെയ്യാൻ താത്കാലികമായി ഈ ഭൂമി നൽകിയത്.
വായനശാല പ്രസിഡന്റ് ജിജുവും മറ്റ് കമ്മിറ്റി അംഗങ്ങളും പിന്തുണയുമായി കൂടെയുണ്ട്.

കോനിക്കരയിലെ എല്ലാ വീടുകളിലും കൃഷി എന്ന ആശയവുമായാണ് നേതാജി വായനശാല ഇത്തരം സംരംഭങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നത്.

സ്ഥലം ഉള്ളവർ ഇതുപോലെ കൃഷി ചെയ്യാൻ താല്പര്യമുള്ളവർക്ക് നൽകിയാൽ കൂടുതൽ കൃഷിയിടങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടായേക്കും. കൂടുതൽ യുവകർഷകരും കോനിക്കരയ്ക്ക് സ്വന്തമാകും.

നാമെല്ലാം പ്രയത്നിച്ചാൽ പച്ചക്കറികൾ സ്വയം ഉത്പാദിപ്പിക്കുന്ന ഒരു ഗ്രാമമായി കോനിക്കരയ്ക്ക് മാറാനായേക്കും.

🌿

സായാഹ്ന സെമിനാർ

പെൺ ജീവിതത്തിന്റെ കരുതലുകൾ




നേതാജി വായനശാലയുടെ ആഭിമുഖ്യത്തിൽ,
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട്  സായാഹ്ന സെമിനാർ.

ജൂലായ് 17 ശനിയാഴ്ച
വൈകീട്ട് 7:30 ന്
@Google Meet

ഓൺലൈൻ ആയി നടത്തുന്ന ഈ സെമിനാറിൽ,
സ്ത്രീ പുരുഷഭേദമന്യേ ഏവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.






വനിതാവേദി, നേതാജി വായനശാല 

Saturday, July 10, 2021

ഫുട്‍ബോൾ പ്രവചന മത്സരം

 

നേതാജി വായനശാല, യുവത ആർട്സ് & സ്പോർട്സ്  ക്ലബ്ബ് 

ഫുട്‍ബോൾ പ്രവചന മത്സരം 

വായനശാലയുടെ ഗ്രൂപ്പിൽ ഇടുന്ന ഗൂഗിൾ ഫോമിൽ 

നിങ്ങളുടെ പ്രവചനങ്ങൾ 2021 July 10 രാത്രി 10 മണിക്ക് 

മുൻപായി അയച്ചു തരിക, കൃത്യമായി പ്രവചിക്കുന്നവരിൽ 

നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന വിജയിക്ക് 

സമ്മാനം നൽകുന്നതാണ്.

പങ്കെടുക്കൂ സമ്മാനം നേടൂ ...


ആകെ 78 പേർ പങ്കെടുത്തു.


കോപ്പയിൽ അർജന്റീനയും യൂറോയിൽ ഇഗ്ലണ്ടും 
കപ്പുയർത്തുമെന്നാണ് കോനിക്കരക്കാരുടെ ഭൂരിപക്ഷം പറയുന്നത്.

പക്ഷേ ചതുരത്തിൽ കുമ്മായം വരച്ചു തീർത്ത കളത്തിലെ യഥാർത്ഥ പോരാട്ടത്തിനായി നമുക്ക് കാത്തിരിക്കാം...
ആര് ജയിച്ചാലും അത് കായിക ലോകത്തിന്റെ വിജയമായിരിക്കും.

പ്രവചന മത്സര വിജയിയെ യുറോ ഫൈനലിനു ശേഷം പ്രഖ്യാപിക്കുന്നതാണ്...
----------------------------------------------------
2021 July 12 : 8PM
WINNER : Amal Carmel Job
Congratulations...

🏆
സമ്മാനം:
Trophy +
അമലിനും കുടുംബത്തിനും ഒരു Grand Sunday Lunch വീട്ടിൽ എത്തിച്ചു നൽകുന്നതാണ്...

വായനശാലയുടെ പ്രവചന മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി, അഭിനന്ദനങ്ങൾ...

Thursday, July 1, 2021

Career Guidance : ദിശ 2021

ഇനിയെന്തു പഠിക്കണം? എന്താകണം?


ഉപരി പഠനത്തെക്കുറിച്ച് നമ്മുടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും
ഒരുപാട് സംശയങ്ങൾ ഉണ്ടാകും. അവ ദൂരീകരിക്കുവാനും 
മികച്ച പഠന വഴികൾ തെരെഞ്ഞെടുക്കുവാനും  
നേതാജി വായനശാല സൗജന്യമായി ഒരു ക്ലാസ് ഒരുക്കിയിട്ടുണ്ട്.

ദിശ 2021
മാർഗ്ഗ നിർദ്ദേശക സെമിനാർ 

2021 ജൂലൈ 4  
9:30 AM TO 11 AM

കരിയർ ഗൈഡൻസ് രംഗത്ത് പ്രൊഫഷണൽ ആയ 
വ്യക്തിയാണ് ഈ ക്ലാസ്സ് നയിക്കുന്നത്, ശ്രീ. ജോമി P. L.  
നമ്മുടെ ചോദ്യങ്ങളും സംശയങ്ങളും അദ്ദേഹത്തോട് ചോദിക്കാം.

നിങ്ങളുടെ അഭിരുചിക്ക് ചേർന്ന ഏതെല്ലാം കോഴ്‌സുകൾ ഉണ്ട്, 
എപ്പോൾ അപേക്ഷിക്കണം, ജോലി സാധ്യതകൾ എന്തെല്ലാം... 
എല്ലാം ചർച്ച ചെയ്യാം...

10, 11, 12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കും 
മക്കളുടെ ഭാവിയിൽ പ്രതീക്ഷയർപ്പിക്കുന്ന മാതാപിതാക്കൾക്കും
ഈ പരിപാടിയിലേക്ക് സ്വാഗതം. 
----------------------------------------------------------
ഇന്നത്തെ ക്ലാസ്സിൽ എഴുപതോളം പേർ Join ചെയ്തു.
പങ്കെടുത്ത എല്ലാവർക്കും നന്ദി.






Saturday, June 26, 2021

ബഷീർ സ്‌മൃതി

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ
ശ്രീ വൈക്കം മുഹമ്മദ് ബഷീറിനെ
അദ്ധേഹത്തിന്റെ കഥകളിലൂടെ കഥാപാത്രങ്ങളിലൂടെ അനുസ്മരിക്കുന്നു.


 അവതരണം :ജിസ്ന മേരി
YouTuber
Former Mentor @ KILA
MSW, MPhil in Social Work

കൂടാതെ ബാലവേദി കൂട്ടുകാരും പരിപാടിയിൽ പങ്കെടുക്കുന്നു.
------------------------------------------------------





ഇന്നത്തെ ഓൺലൈൻ meet ൽ പങ്കെടുത്ത എല്ലാവർക്കും നന്ദി.
പരിപാടികൾ അവതരിപ്പിച്ച ജിസ്നക്കും, ജെസ്‌നോ ജോബിക്കും, ആര്യനന്ദക്കും, വിഷ്ണു പ്രിയക്കും, രഞ്ജിത്തിനും അഭിനന്ദനങ്ങൾ 

Sunday, June 20, 2021

സർഗ്ഗ സംഗമം

 2021 ജൂൺ 20 , ഞായറാഴ്ച 7PM

 


ഇന്നത്തെ അതിഥി : ഡോ. സന്ധ്യ  ഇ 

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഏറ്റവും മികച്ച 
അധ്യാപികയ്‌ക്കുള്ള ഘനി അവാർഡ് നേടിയ 
സന്ധ്യ ടീച്ചർ ഒട്ടുമിക്ക ആനുകാലികങ്ങളിലും 
കഥയും കവിതയും എഴുതുന്നുണ്ട്. 
പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിൽ 
സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അദ്ധ്യാപികയായിരുന്നു, 
കഴിഞ്ഞ വർഷം വിരമിച്ചു. 
ഇപ്പോൾ സാഹിത്യ രംഗത്തും കലാരംഗത്തും കൂടുതൽ സജീവമാണ്. 

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ: സാഗര നിദ്ര, അമ്മയുള്ളതിനാൽ, 4D , പേരില്ലാവണ്ടിയിൽ, പടികൾ കയറുന്ന പെൺകുട്ടി, അനന്തരം ചാരുലത, ...

അവാർഡുകൾ: ഇടശ്ശേരി അവാർഡ്, താമരത്തോണി അവാർഡ്, അവനീബാല പുരസ്കാരം, ചാത്തന്നൂർ മോഹൻ പുരസ്ക്കാരം, ലെനിൻ ഇറാനി, കമല സുരയ്യ, തകഴി സാഹിതീയം, തുളുനാട് കവിതാ അവാർഡ്, പുഴ.കോം അവാർഡ് എന്നിങ്ങനെ അവാർഡുകളുടെ നീണ്ട നിരയിങ്ങനെ നീളുന്നു...


സർഗ്ഗ സംഗമം:  
  • യുവ എഴുത്തുകാർ പങ്കെടുക്കുന്നു.
  • നേതാജി വായനശാല സംഘടിപ്പിച്ച സാഹിത്യ രചനാമത്സര വിജയികളെ അനുമോദിക്കുന്നു.
  • വായനാനുഭവങ്ങൾ പങ്കുവയ്ക്കുന്ന പരിപാടി : "ഞാൻ വായിച്ച പുത്തകം"

Thursday, June 17, 2021

വായന പക്ഷാചരണം 2021

ജൂൺ 18 മുതൽ ആരംഭിക്കുന്ന 
വായനാപക്ഷാചരണ പരിപാടികളുടെ 
ഓൺലൈൻ മീറ്റുകളിലേക്ക്, 
അക്ഷരങ്ങളെ സ്നേഹിക്കുന്ന ഏവരെയും സ്വാഗതം ചെയ്യുന്നു.

2021 June 18 : 8PM 



ഉദ്ഘാടനം : രഞ്ജിത്ത് മാധവൻ
(ഫോട്ടോഗ്രാഫർ, മാധ്യമപ്രവർത്തകൻ)

കഴിഞ്ഞ പതിനഞ്ചു വർഷമായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നു. 
നല്ലൊരു ഫോട്ടോഗ്രാഫറും കൂടിയാണ് രഞ്ജിത്ത്. 
പ്രകൃതിയിൽ നിന്നും പകർത്തിയ 
ചിത്രങ്ങളുടെ പ്രദർശനങ്ങളും നടത്തി വരുന്നുണ്ട്. 
മികച്ച പ്രാദേശിക ലേഖകനുള്ള പ്രസ്സ് ക്ലബ്ബിന്റെ 
സംസ്ഥാന തല അവാർഡിന് ഈയിടെ അർഹനായി. 
ഇപ്പോൾ പത്തു വർഷമായി മാതൃഭൂമിയുടെ ലേഖകനാണ്.

 
ശ്രീ പി എൻ പണിക്കർ അനുസ്മരണം
അവതരണം : മുരളി പി
തൃക്കൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്, മുൻ വാർഡ് മെമ്പർ എന്നതിലുപരി 
നേതാജി വായനശാലയുടെ സജീവ പ്രവർത്തകനായിരുന്നു ശ്രീ. മുരളി. 
ഇപ്പോൾ പ്രവാസിയാണ്.




 -------------------------------------------------------------
2021 ജൂൺ 19 : 7PM
കഥ പറച്ചിലുകൾ 
കഥകൾ, കടങ്കഥകൾ...
 

Sunday, June 13, 2021

C19 : Wave2 Analysis Report

 Dated: 2021 ജൂൺ 13
നേതാജി വായനശാല അക്ഷരസേന തയ്യാറാക്കിയ 
Analysis Report for Ward1, Thrikkur Gramapanchayath.

🗒️📊📉
2021 ഏപ്രിൽ 12 മുതലാണ്, 
കോവിഡിന്റെ രണ്ടാം തരംഗത്തിൽ നമ്മുടെ ഗ്രാമത്തിൽ(Ward 1) 
പോസിറ്റീവ് കേസുകൾ റിപ്പോർട്ട്‌ ചെയ്തു തുടങ്ങിയത്.
ആകെ 56 പേർക്ക് കോവിഡ് ബാധിച്ചിരുന്നു.
3 കോവിഡ് മരണങ്ങൾ ഇതുവരെ റിപ്പോർട്ട്‌ ചെയ്തു.
😒
1 ൽ നിന്നും തുടങ്ങി 32 ആക്റ്റീവ് കേസുകൾ വരെ 
ചില ദിവസങ്ങളിൽ കോനിക്കരയിൽ ഉണ്ടായിരുന്നു.
അവസാനമായി മെയ്‌ 28 ന് പോസിറ്റീവ് റിപ്പോർട്ട്‌ ആയ 4 പേരുടെയും 
ക്വാറന്റൈൻ ഇന്ന് തീരും, അതോടെ എല്ലാവരും രോഗ മുക്തരായി.
ആരോഗ്യ പ്രവർത്തകരുടെയും, ജന പ്രതിനിധികളുടെയും, 
സന്നദ്ധ സേവകരുടെയും പ്രയത്നങ്ങളോട് ജനങ്ങൾ സഹകരിച്ചപ്പോൾ 
ആക്റ്റീവ് കേസുകളുടെ എണ്ണം ആദ്യമായി 0 ആവുകയാണ്.

IMAGE 1: Trend of Active +ve Cases in Konikkara Ward1
(April 12 to June 13)


IMAGE 2: 
Covid19 Wave2 കോനിക്കര ഒന്നാം വാർഡിലെ പ്രതിദിന കോവിഡ് രോഗികളുടെ കണക്ക്.




IMAGE 3: 
ഒന്നാം വാർഡിൽ കോവിഡ് ബാധിച്ചവരുടെ Gender തിരിച്ചുള്ള വിവരങ്ങൾ 👇


കോവിഡ് കേസുകൾ കുറഞ്ഞു എന്ന നല്ല സൂചന 
നമുക്ക് കാത്തുപോകാൻ ആകണം. ജാഗ്രത ഇനിയും കൈവിടരുത്. 
ഇനിയൊരു വ്യാപനം ഉണ്ടാകാതെയിരിക്കുവാൻ, 
നമുക്കൊന്നായി സാമൂഹിക അകലം പാലിച്ചു,  
പ്രോട്ടൊക്കോളുകൾ കർശനമായി പാലിക്കുവാൻ പ്രതിജ്ഞയെടുക്കാം.

📌അടുത്ത Action Item എല്ലാവരും വാക്സിൻ എടുക്കുക എന്നതാണ്.
Schedule ചെയ്യാൻ വേണ്ടി എല്ലാവരും നിത്യവും ശ്രമിക്കുക.

100% വാക്സിൻ എടുത്ത ഗ്രാമമായി മാറുവാൻ നമുക്ക് കഴിയട്ടെ , 
ആവുന്നത്ര സഹായം നേതാജി വായനശാല പ്രവർത്തകരും ചെയ്തു തരുന്നതാണ്.

വാക്സിൻ schedule ചെയ്തു കൊടുക്കാൻ സന്നദ്ധരായ യുവാക്കൾ 
വായനശാലയുമായി ബന്ധപ്പെടുക. 
നമുക്കൊരു Volunteers Groupരൂപീകരിച്ചു, വീടുകൾ തോറും 
വാക്സിൻ എടുക്കാൻ സഹായിച്ചാൽ നന്നായിരിക്കും.

_
നേതാജി വായനശാല

Visualization & Design: Sujith E.S
Data Collection : Vijila Suresh
Tabulation : Samvritha Sukumaran

Thursday, June 10, 2021

PRINT OUT FACILITY

📧
netaji.vayanasala@gmail.com
🖨️
PrintOut അത്യാവശ്യമാണോ?
നേതാജി വായനശാലയെ സമീപിക്കാം...














ലോക്ക് ഡൌൺ സമയത്ത് കമ്പ്യൂട്ടർ സെന്ററുകൾ 
ഇല്ലാത്ത കാരണം അത്യാവശ്യങ്ങൾക്ക് PrintOut 
എടുക്കാൻ പലരും നേതാജി വായനശാലയെ 
സമീപിച്ചിരുന്നു. 
പഠിക്കുന്ന കുട്ടികൾക്ക് കോഴ്സിന്റെ/ പരീക്ഷയുടെ 
അപേക്ഷകൾ പ്രിന്റ് എടുക്കാൻ, 
വിദേശ യാത്രകൾക്ക് ഹാജരാക്കാൻ 
RT-PCR ടെസ്റ്റിന്റെ പ്രിന്റ് എടുക്കാൻ, 
അങ്ങനെ ആവശ്യങ്ങൾ പലതായിരുന്നു.

നിങ്ങൾക്കും ഒരത്യാവശ്യം വന്നാൽ 
ഒരു printout വേണമെങ്കിൽ വായനശാലയുടെ 
ഇമെയിൽ അഡ്രസ്സിലേക്ക് matter അയക്കുക. 
പേരും ഫോൺ നമ്പറും കൂടെ ചേർക്കാൻ മറക്കരുത്.

എല്ലാ ദിവസവും രാത്രി 8 മണി വരെ കിട്ടുന്ന 
ഇമെയിലുകൾ, ഒന്നിച്ചു പ്രിന്റ് എടുത്തു 
റെഡിയാകുമ്പോൾ നിങ്ങളെ അറിയിക്കുന്നതാണ്.

📧 EMAIL:
netaji.vayanasala@gmail.com

ഈ സൗജന്യ സേവനം ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുക. കളർ പ്രിന്റ് ഇല്ല.

-
IT Club,
നേതാജി വായനശാല.
 

Tuesday, June 8, 2021

NOTE BOOKS Challenge


കോനിക്കര ഒന്നാം വാർഡിൽ +2 വരെയുള്ള വിദ്യാർഥികൾക്ക് നോട്ട്ബുക്ക് വാങ്ങാൻ ബുദ്ധിമുട്ടുള്ളവർ നേതാജി വായനശാലയെ അറിയിക്കൂ. ഒരു സമ്മാനമായി പുസ്തകങ്ങൾ ലഭിക്കുവാൻ വായനശാല അവസരമൊരുക്കുന്നു.


വേഗമാകട്ടെ, നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.

1️⃣
നിങ്ങളുടെ വീട്ടുപരിസരം വൃത്തിയാക്കുക.
പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വേർതിരിച്ചു വയ്ക്കുക.
പാത്രങ്ങളിലും ചിരട്ടകളിലും മറ്റും കെട്ടികിടക്കുന്ന 
മലിന ജലം ഒഴുക്കി കളയുക.
(വീട്ടിലെ മുതിർന്നവർക്കും കുട്ടികളെ സഹായിക്കാവുന്നതാണ്.)

2️⃣
ഒരു കടലാസും പേനയും എടുത്ത് ഈ ചോദ്യങ്ങൾക്കു ഉത്തരം എഴുതണം.
A) നിങ്ങളെ ഏറ്റവും സ്വാധീനിച്ച ഒരു വ്യക്തിയുടെ പേര്?
എന്തുകൊണ്ട് ?
B) വലുതാവുമ്പോൾ നിങ്ങൾ നാടിനും സമൂഹത്തിനും വേണ്ടി ചെയ്യാൻ ആഗ്രഹിക്കുന്ന 5 കാര്യങ്ങൾ എന്തെല്ലാം?
(ചെറിയ കുട്ടികൾക്ക് നിർദേശങ്ങൾ നൽകാൻ രക്ഷിതാക്കൾ സഹായിക്കുമല്ലോ.)

ഈ രണ്ടു കാര്യങ്ങളും ചെയ്തു കഴിഞ്ഞാൽ വായനശാലയെ അറിയിക്കുക.
സമ്മാനമായി നോട്ടു പുസ്തകങ്ങൾ നിങ്ങളുടെ വീട്ടിലെത്തിക്കുന്നതാണ്.


Last Date : ജൂൺ 12 [10AM]

കൂടുതൽ വിവരങ്ങൾക്ക് ലൈബ്രെറിയനെ വിളിക്കുക.
95265 40103
(ലിനി ജോമോൻ)

വിദ്യാർത്ഥികൾ, നാളെയുടെ പ്രതീക്ഷകൾ;
അവർ സൗജന്യങ്ങൾ കൈ നീട്ടി വാങ്ങുന്നതിലും നല്ലത്, ചെയ്ത ഒരു നല്ല പ്രവൃത്തിയുടെ ഫലമായി ലഭിക്കുന്ന സമ്മാനമല്ലേ. ഉത്തരവാദിത്വമുള്ളൊരു തലമുറയെ വാർത്തെടുക്കാനാണ് വായനശാലയ്ക്കു താല്പര്യം.
സാമൂഹ്യബോധവും ചിന്താശേഷിയും വളർത്തിയെടുക്കാൻ ഇത്തരം കുഞ്ഞു ടാസ്‌ക്കുകൾ ചലഞ്ചുകൾ നല്ലതായിരിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു.

ഉണർന്നു പ്രവർത്തിക്കുക,
നാളെയുടെ ഭാവി നിങ്ങളുടെ കരങ്ങളിലാണ്...

BE A RESPONSIBLE CITIZEN

-
നേതാജി വായനശാല

Wednesday, June 2, 2021

പരിസ്ഥിതി ദിനം : Online Meet

 2021 June 5 : പരിസ്ഥിതി ദിനാചരണം

 Online Google Meet : വൈകീട്ട് 7 മണിക്ക്

അനുസ്മരണംസുന്ദർലാൽ ബഹുഗുണ (ജീവിതവും സന്ദേശവും


കാര്യ പരിപാടികൾ

----------------------------------

🌿

കവിത: അനാമിക (#Change_Maker)

🌿

സ്വാഗതം: സുജിത്ത് E. S (സെക്രട്ടറി)

🌿

അദ്ധ്യക്ഷത: ജിജു K A (പ്രസിഡന്റ്‌)

🌿

അതിഥിയെ പരിചയപ്പെടുത്തൽ: ആർച്ച സന്തോഷ്‌  (#Change_Maker)

🌿

ഈയിടെ അന്തരിച്ച പരിസ്ഥിതി പ്രവർത്തകനായ 

ബഹുഗുണയെ പരിചയപ്പെടുത്തുന്നു

അവതരണംമാധ്യപ്രവർത്തകയും പ്രകൃതി സ്നേഹിയുമായ 

സീന ആന്റണി  (Journalist)

PROFILE:

Manorama Online

Mathrubhumi

RJ, RedFM

The New Indian Express

TV New

🌿

ചർച്ച, പ്രതികരണങ്ങൾ 

🌿

നന്ദി :

പ്രദീപ്‌ P. N

(ജോ. സെക്രട്ടറി)












ഇന്നത്തെ ഓൺലൈൻ meet ൽ പങ്കെടുത്ത 
എല്ലാവർക്കും നന്ദി.
പല സമയങ്ങളിലായി നാല്പതോളം പേർ പങ്കെടുത്തു.
നല്ല ക്ലാസ് ആണ് സീന ആന്റണി നൽകിയത്.
ചിലർ കവിത ചൊല്ലി, പാട്ടു പാടി.
ചർച്ചയിൽ സജീവമായി പങ്കെടുത്തു. 
കോനിക്കരക്ക് പുറത്തു നിന്നുള്ളവരും join ചെയ്തു.
വായനശാലയുടെ ബാലവേദി, വനിതാവേദി അംഗങ്ങളും, 
Change Makers യുവതയുടെ സാന്നിധ്യവും ഉണ്ടായിരുന്നു.

ഇനിയും ഇത്തരം ഉപകാരപ്രദമായ 
ഓൺലൈൻ ചർച്ചകൾ ഉടൻ പ്രതീക്ഷിക്കാം.

മരം നടാംകാത്തു പരിപാലിക്കാം

------------------------------------------------------------

ഏവരും പരിസ്ഥിതി ദിനത്തിൽ

ബഹുഗുണയുടെ പേരിലൊരു  ഓർമ്മ മരം

നിങ്ങളുടെ വീട്ടു മുറ്റത്തു നടുവാൻ അഭ്യർത്ഥിക്കുന്നു.

സെക്രട്ടറി 


Monday, May 31, 2021

Food Challenge




നമ്മുടെ നാട്ടിലെ 236 വീടുകളിലേക്കുള്ള 
ഭക്ഷണ കിറ്റുകൾ ഇന്ന് വിതരണം ചെയ്തു.




ടോക്കൺ നമ്പർ അനുസരിച്ചു,
Time Slot സെറ്റ് ചെയ്തുകൊണ്ട്, സാമൂഹിക അകലത്തോടെയാണ് വിതരണം.
ക്വാറന്റൈനിൽ ഉള്ളവർക്ക് വീടുകളിൽ കിറ്റ് എത്തിച്ചു നൽകി.

📌
1:30ന് വിതരണം കഴിഞ്ഞു.
എല്ലാവരും കൃത്യ സമയക്രമം പാലിച്ചാണ് എത്തിയത്. 
ഒരിക്കൽ പോലും ക്യു ചെയ്യേണ്ടി വന്നില്ല. 
നമ്മുടെ ഗ്രാമത്തിലെ ജനങ്ങൾ സാമൂഹ്യ ബോധം ഉള്ളവരാണെന്നതിന്റെ 
ഉത്തമ ഉദാഹരണമായിരുന്നു ഈ അച്ചടക്കത്തോടെയുള്ള സമീപനം.
 ഇങ്ങനെയും സാധിക്കുമെന്നു നമുക്കൊന്നായി അടയാളപ്പെടുത്താൻ കഴിഞ്ഞു. 
ജനങ്ങൾക്കും ഇത് കോർഡിനേറ്റ് ചെയ്ത കമ്മിറ്റി അംഗങ്ങൾക്കും നന്ദി, അഭിനന്ദനങ്ങൾ.



സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു.

അർഹരായവരുടെ ലിസ്റ്റ് തയ്യാറാക്കിയതിൽ കമ്മിറ്റി പരമാവധി 
നീതി പുലർത്തിയിട്ടുണ്ട്. എങ്കിലും മനുഷ്യ സഹജമായ തെറ്റുകളോ 
കുറവുകളോ വന്നു പോയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുകയും ചെയ്യുന്നു.


ഈ ശ്രമം സാധ്യമായത് കോനിക്കരയിലെ നല്ല മനുഷ്യരുടെ സഹകരണം 
കൊണ്ടു മാത്രമാണ്, പ്രത്യേകിച്ചും പ്രവാസികളായ കോനിക്കരക്കാരുടെ 
നിസ്സീമമായ പിന്തുണ. ശരീരം കൊണ്ട് ഇവിടെയില്ലെങ്കിലും 
പ്രവാസികൾ നാടിന്റെ നന്മയിൽ എന്നുമുണ്ടാകുമെന്ന് വീണ്ടും അടയാളപ്പെടുത്തി. 


നാട്ടിലുള്ളവരും അവരുടെ ഇല്ലായ്മയിൽ നിന്നുകൊണ്ടും
 ഈ ഉദ്യമത്തിന് ആകും വിധം സഹായിച്ചു. അങ്ങനെ നോക്കുമ്പോൾ 
ഇത് വായനശാലയുടെ കിറ്റ് അല്ല, കോനിക്കരക്കാർ നാട്ടുകാർക്കായി സമർപ്പിച്ച സമ്മാനം.
നേതാജി വായനശാല ഒരു നിമിത്തമായി നിന്നുവെന്ന് മാത്രം.
എന്നത്തേയും പോലെ...

-
Secretary

പച്ചക്കറിത്തട്ട്

 
പ്രിയപ്പെട്ട നാട്ടുകാരെ,
🥥🥑🍈🍌🍊🍐🍎
കഴിഞ്ഞയാഴ്ച കപ്പ വിതരണം ചെയ്തപ്പോൾ നമ്മുടെ നാട്ടിലെ പലരും ചോദിച്ചു, 
ഞങ്ങടെ വീട്ടിൽ ആവശ്യത്തിലധികം ചക്കയുണ്ട് ; അത് തന്നാൽ ആവശ്യക്കാർക്ക് എത്തിക്കാമോ എന്ന്.








നേതാജി വായനശാല പ്രവർത്തകർ ഈ ആവശ്യം ഏറ്റെടുക്കുകയാണ്.

നാളെ മെയ്‌ 30 ന് രാവിലെ 9 മണി മുതൽ ആർക്കു വേണമെങ്കിലും 
നിങ്ങളുടെ വീട്ടിലെ അധികമുള്ള പച്ചക്കറികൾ മറ്റുള്ളവർക്കായ് 
നൽകുവാനായ് വായനശാലയുടെ മുൻപിൽ ഒരു പ്ലാറ്റ് ഫോം ഒരുക്കുന്നു.

ചക്ക, കായ, മാങ്ങ, പപ്പായ കുമ്പളങ്ങ, മുരിങ്ങയില...  
പച്ചക്കറികൾ എന്തുമായിക്കൊള്ളട്ടെ, 
ഈ ദുരിതകാലത്ത് അവ മറ്റുള്ളവർക്കായ് നിങ്ങൾ പങ്കു വയ്ക്കാൻ 
തയ്യാറാണെങ്കിൽ വായനശാല പ്രവർത്തകരെ ഏൽപ്പിക്കൂ.
ആവശ്യക്കാർക്ക് നമ്മളത് എത്തിച്ചു നൽകാം...



നമ്മുടെ അയൽപക്കത്തുള്ളവരും വിശക്കാതെ ഇരിക്കുമ്പോഴല്ലേ നമ്മുടെയും വിശപ്പ്‌ മാറുന്നത്.
ഉള്ളത് നൽകാം മറ്റുള്ളവർക്കായ്...



മെയ്‌ 31:
ഇന്നലത്തെ അറിയിപ്പ് കണ്ടു മികച്ച പ്രതികരണമാണ് 
നമ്മുടെ നാട്ടുകാരിൽ നിന്നും ലഭിച്ചത്. 
രാവിലെ മുതൽ നേതാജി വായനശാല പ്രവർത്തകർ 
അവരുടെ വീടുകളിൽ പോയി ചക്കയും, 
പപ്പായയും ഇട്ടു കൊണ്ടു വന്നിട്ടുണ്ട്.
ഒന്നു രണ്ടു പേർ വേയനശാലയുടെ പ്ലാറ്റ്ഫോമിൽ 
പച്ചക്കറികൾ കൊണ്ടു വന്നു വച്ചിട്ടുണ്ട്.
ഇനിയും പങ്കുവയ്ക്കാൻ ആഗ്രഹമുള്ളവർക്ക് ഇവിടെ കൊണ്ടുവയ്ക്കാം.
ആവശ്യക്കാർക്ക് വന്നെടുക്കുകയുമാവാം...

ഇന്നത്തെ വായനശാലയുടെ ഉദ്യമം നാട്ടുകാരുടെ 
സഹകരണത്തോടെ വളരെ ഭംഗിയായി നടന്നു. 
ഏകദേശം 115+ ചക്കകൾ ആണ് സമാഹരിച്ചത്. 
കൂടാതെ മാങ്ങ, വഴുതനങ്ങ, കുമ്പളങ്ങ, 
മുരിങ്ങയില, ചെറുകായ, വേപ്പില... എല്ലാം പലരും കൊണ്ടു വച്ചു. 
അവ നമ്മുടെ നാട്ടുകാരും മറ്റിടങ്ങളിൽ നിന്നും വന്ന 
വഴിയാത്രക്കാരും എടുത്തു.


ഉച്ചയോടെ കിട്ടിയതെല്ലാം വീടുകളിലേക്ക്  
എത്തിച്ചു കൊടുത്തപ്പോൾ എല്ലാം തീർന്നു.
സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു...
🙏🏼

-
സെക്രട്ടറി