Sunday, February 28, 2021
പത്രമാസികകൾ
Friday, February 19, 2021
പ്രവർത്തന പരിപാടികൾ 2020-21
Sunday, February 14, 2021
Thursday, February 11, 2021
Friday, January 29, 2021
യാത്രാമൊഴി
തൃക്കൂർ പഞ്ചായത്തിലെ ഫാമിലി ഹെൽത്ത് സെന്ററിലെ(FHC)
മെഡിക്കൽ ഓഫീസർ Dr. ഷീന മേഡം സ്ഥലം മാറി പോവുന്ന
ഈ അവസരത്തിൽ, ഡോക്ടർക്കു നന്ദി പറയാനും ആദരിക്കാനും
സ്നേഹം പങ്കുവയ്ക്കുവാനും, കോനിക്കര നേതാജി വായനശാല
ഒരു കുഞ്ഞു ചടങ്ങ് സംഘിടിപ്പിച്ചിട്ടുണ്ട്.
പൊതുയോഗം 2021
2021 ജനുവരി 17 നു രാവിലെ 10:30 നു കൂടിയ പൊതുയോഗം.
ജോയിന്റ് സെക്രട്ടറി പൊതുയോഗത്തിനു പ്രദീപ് സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് ഷാജ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി സുജിത്ത് വാർഷിക റിപ്പോർട്ട്, വരവ് ചെലവ് കണക്ക് എന്നിവ അവതരിപ്പിച്ചു, പൊതുയോഗം അത് പാസ്സ് ആക്കി.
പ്രവർത്തന പരിപാടികൾ ചർച്ച ചെയ്തു.
കമ്മിറ്റി അംഗം വിപിൻ പൊതുയോഗത്തിനു നന്ദി പറഞ്ഞു.
--------------------------------------------------------------------
വായനശാലയുടെ പുതിയ എക്സിക്കൂട്ടീവ് കമ്മിറ്റി :
- പ്രസിഡന്റ് : ജിജു കെ. എ
- സെക്രട്ടറി : സുജിത്ത് ഇ. എസ്
- വൈസ് പ്രസിഡന്റ് : വിജില ടി. വി
- ജോയിന്റ് സെക്രട്ടറി : പ്രദീപ് പി. എൻ
-------------------------------------------------------------------
കമ്മിറ്റി അംഗങ്ങൾ:
- വിപിൻ V R
- സ്മിത അജികുമാർ
- ലിനെറ്റ് V J
- കുരിയപ്പൻ T P
- മിഥുൻ V R
- സുരേഷ് P K
- പ്രദീപ് K P
- ഷാജ് കുമാർ
- കൃഷ്ണൻകുട്ടി M
- വർഗ്ഗീസ് T P
- ജയതിലകൻ
Monday, January 11, 2021
#Change_Makers 2020-21
# Change_Makers
2021 Jan 3 (ഞായറാഴ്ച) നേതാജി വായനശാല ഹാളിൽ
കൂടിയ Change_Makers ന്റെ ആദ്യത്തെ മീറ്റിങ്ങിന്റെ റിപ്പോർട്ട്.
2019-20 ലെയും 2020-21 ലെയും Change_Makers ന്റെ ഭാഗമായ കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.
രഞ്ജിത്ത്, അനിറ്റ എന്നിവർ മുൻകാല പ്രവർത്തനങ്ങൾ പുതിയ കൂട്ടുകാർക്കു വിശദീകരിച്ചു. ഈ വർഷം മുതൽ Change_Makers ന്റെ ഭാഗമായവർ അവരുടെ ആശയങ്ങൾ അവതരിപ്പിച്ചു. Dr. അലീഷ ജവഹർ, HR Executive സംവൃത
എന്നിവർ mentors ആയി. ലൈബ്രെറിയൻ, വാർഡ് മെമ്പർ എന്നിവർ കുട്ടികളെ കേൾക്കാൻ എത്തിയിരുന്നു. വായനശാല സെക്രട്ടറി പരിപാടികൾ കോർഡിനേറ്റു ചെയ്തു.
യുവാക്കൾ നാടിനു ഗുണമുള്ള ആശയങ്ങൾ വായനശാലയോട് പങ്കു വെച്ചതിൽ നിന്നും , തുടങ്ങി വയ്ക്കുന്ന കാര്യങ്ങളുടെ സംക്ഷിപ്ത രൂപം താഴെ ചേർക്കുന്നു.
ഈ ഉദ്യമത്തിന് ഏവരുടെയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
1. ഗ്രൂപ് ആയി ചേർന്ന് കൃഷി ചെയ്യുക, നാട്ടിലെ കൃഷി യിടങ്ങൾ സന്ദർശിച്ചു പഠിക്കാൻ അവസരം നൽകുക, കൃഷിയിടങ്ങൾ ഉണ്ടാക്കുക,
അതുവഴി ഭക്ഷ്യ സുരക്ഷാ എന്ന ലക്ഷ്യത്തിലേക്കു മുന്നേറുക.
2. ഗ്രാമത്തിലെ മാലിന്യ സംസ്കരണം ശാസ്ത്രീയമാക്കാൻ പഞ്ചായത്തുമായി സഹകരിക്കുക. മാലിന്യം വേർതിരിച്ചു വയ്ക്കുവാനും,
പ്ലാസ്റ്റിക്ക് കത്തിക്കാതിരിക്കാനും വീടുകൾ തോറും ബോധവത്കരണം നടത്തുക.
3. എല്ലാ വീട്ടിലും ഒരു കമ്പോസ്റ്റ് എന്ന ലക്ഷ്യത്തിൽ Change_Makers കമ്പോസ്റ്റ് നിർമ്മാണം നാട്ടാരിൽ പരിചയപ്പെടുത്തുക.
4. ഗ്രാമീണരിൽ നിത്യേനെയുള്ള വ്യായാമം ഒരു ശീലമാക്കുന്ന രീതിയിൽ WALKERS CLUB, RUNNERS CLUB, CYCLE RIDERS CLUB
എന്നിവ രൂപീകരിച്ചു കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കും യുവാക്കൾക്കും ഒന്നിച്ചു നടത്തവും ഓട്ടവും സൈക്ലിങും എല്ലാം പ്രചരിപ്പിക്കുക.
5. മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്കു Psycology/COUNSELLING Cell ന്റെ സഹായം എത്തിക്കുക.
6. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്ന തരത്തിലുള്ള ആക്ടിവിറ്റീസ് നടത്തുക അതിനു പ്രചാരണം കൊടുക്കുക.
7. Innovation/Research ചെയ്യുന്ന യുവതയ്ക്ക് Technology & Finacial സഹായങ്ങൾ എത്തിച്ചു നൽകുക,
NGOs ആയി ബന്ധപ്പെട്ടു സഹായങ്ങൾ ഒരുക്കുക.
8. യുവാക്കളിൽ ശാസ്ത്രീയ അവബോധം സൃഷ്ടിക്കുക. Scientific Temper
9. ഗ്രാമത്തിലെയും സമീപ പ്രദേശങ്ങളിലെയും ജല സ്രോതസ്സുകൾ ശുദ്ധീകരിക്കുക, വാട്ടർ മാപ് പൂർത്തീകരിച്ചു പ്രൊജക്റ്റ് തയ്യാറാക്കുക.
10 മയക്കു മരുന്ന്, കഞ്ചാവ്, മദ്യം തുടങ്ങിയ ലഹരിയുടെ ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുക.
11. നിർധനരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുക.
12. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന ആശയത്തിന്റെ പ്രചരണാർത്ഥം,
വിത്തുകൾ അടങ്ങിയ പേപ്പർ പേനകൾ പരിചയപ്പെടുത്തും. ഇത്തരം പേനകൾ ആവശ്യക്കാർക്ക് സൗജന്യമായി എത്തിക്കും,
പഞ്ചായത്ത് മെമ്പർമാർക്കും ജീവനക്കാർക്കും ഇവ നൽകി പേപ്പർ പേനയുടെ പ്രചാരണം നൽകും.
അത് വഴി ഇവ നിർമ്മിക്കുന്ന ഭിന്നശേഷിക്കാർക്കു വരുമാനവും ഉണ്ടാകാൻ ശ്രമിക്കും.
13. Change Maker ഗ്രൂപ്പിൽ വരുന്നവർക്ക് Personal Improvement, Communication Skill(English), Public Speaking, Interview Preparation എന്നീ വിഷയങ്ങളിൽ പരിശീലനത്തിന് അവസരമൊരുക്കും.
#Change_Makers
Together, We Can Make A Difference
കക്ഷി രാഷ്രീയത്തിനും ജാതി-മത ചിന്തകൾക്കും
അതീതമായി ചിന്തിക്കുന്നവരാണോ നിങ്ങൾ,
എങ്കിൽ Change_Makers ന്റെ ഭാഗമായി നമുക്കൊന്നായ് നന്മകൾ ചെയ്യാം...
ഏവർക്കും സ്വാഗതം.
-
സെക്രട്ടറി
നേതാജി വായനശാല
അഭിനന്ദനങ്ങൾ
തൃക്കൂർ പഞ്ചായത്ത്, വാർഡ് 1 മെമ്പറായി തിരഞ്ഞെടുത്ത
നേതാജി വായനശാല ലൈബ്രേറിയൻ ഹനിത ഷാജുവിനെ
കമ്മിറ്റി ആദരിച്ചപ്പോൾ...
ചിത്രരചന മത്സരം
🎄 ക്രിസ്തുമസ് ചിത്രരചന മത്സരം 🎨🖌️
1 മുതൽ 10 വരെയുള്ള സ്‌കൂൾ കുട്ടികൾക്കായി, നേതാജി വായനശാല ചിത്രരചന മത്സരം സംഘടിപ്പിച്ചു.
വിഷയം: സാന്താക്ലോസും മാലാഖമാരും
നമ്മുടെ നാട്ടിലെ കുട്ടികൾ വരച്ച XMas ചിത്രങ്ങൾ.
ഇത്രയും മനോഹരമായ ചിത്രങ്ങൾ സമ്മാനിച്ച ഈ മിടുക്കർക്കു അഭിനന്ദനങ്ങൾ.
എത്ര കുഞ്ഞു കാര്യങ്ങൾ ആയാലും, നേതാജി വായനശാലയുടെ പരിപാടികൾ എത്ര സ്നേഹത്തോടു കൂടിയാണ് കോനിക്കരക്കാർ നെഞ്ചേറ്റുന്നത് എന്നതിന്റെ തെളിവാണ് ഇന്ന് രാവിലെ കൂടി ഒരച്ഛൻ മകന്റെ XMas ചിത്രങ്ങളുമായി വന്നെത്തിയത്.
ഒത്തിരി സന്തോഷം തോന്നി, ആഘോഷങ്ങൾ ഏതായാലും നമ്മുടെ നാട്ടുകാർ അതിന്റെ ഭാഗഭാക്കാവും ഒന്നിച്ചു ആഘോഷിക്കും.
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം...
ചിത്രരചന മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ + Certificates വീടുകളിൽ എത്തിച്ചു നൽകിയിട്ടുണ്ട്.
പങ്കെടുത്തവർക്കും പങ്കെടുപ്പിച്ച അവരുടെ മാതാപിതാക്കൾക്കും നേതാജി വായനശാലയുടെ നന്ദി. ആശംസകൾ.
Monday, December 21, 2020
തിരഞ്ഞെടുപ്പ് വിശേഷങ്ങൾ
വാർഡ് 1 തിരഞ്ഞെടുപ്പ് ബൂത്ത് ആയ നേതാജി വായനശാല
2020 Dec 5.
കോവിഡ് ജാഗ്രത കൈവിടരുത്...
നമ്മുടെ വാർഡിലുള്ളത് അടക്കം തൃക്കൂർ പഞ്ചായത്തിൽ ഇപ്പോൾ 50 ൽ ഏറെ active cases ഉണ്ടെന്നാണ് അറിഞ്ഞത്.
തിരഞ്ഞെടുപ്പ് അടുത്തു വരുന്നു, സൂക്ഷിച്ചില്ലെങ്കിൽ രോഗവ്യാപനം ഉണ്ടാകാൻ ഇടയുള്ള സാഹചര്യം. എല്ലാവരും വളരെ കരുതലെടുക്കുക,
സാമൂഹിക അകലം പാലിക്കുക, പോളിംഗ് സ്റ്റേഷനിലേക്ക് വരുമ്പോൾ എല്ലാ കോവിഡ് മാനദണ്ടങ്ങളും കൃത്യമായി പാലിക്കുക.
നമ്മുടെ ഗ്രാമം സുരക്ഷിതമായി ഇരിക്കാൻ നമുക്കൊന്നായി ശ്രമിക്കാം...

ഉച്ചയ്ക്ക് തന്നെ Polling Officers എത്തിച്ചേർന്നു,
അടങ്ങുന്ന 6 പേരാണ് വായനശാലയിൽ ക്യാമ്പ് ചെയ്യുന്നത്.
വായനശാല കമ്മിറ്റി ചെയ്തു കൊടുത്തിട്ടുണ്ട്.
തുടങ്ങിയവ ഒരുക്കി കൊടുത്തു. തിരുവനന്തപുരത്തു
നമ്മുടെ നാട്ടിൽ എത്തിയ ഇവർക്ക് ഒരു കുറവും നമ്മൾ വരുത്തുന്നില്ല.
നാളെ രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് പോളിങ്.
വോട്ട് ചെയ്യാൻ വരുമ്പോൾ, കോവിഡ് മാനദണ്ഡങ്ങൾ
മറക്കാതെ കൈയ്യിൽ കരുതുക. എല്ലാവരും ഈ ജനാധിപത്യ
നേതാജി വായനശാലയെ സംബന്ധിച്ചിടത്തോളം എല്ലാ സ്ഥാനാർഥികളും ഒരേപോലെയാണ്;
നമ്മുടെ നാടിനെ പ്രതിനിധീകരിച്ചു മത്സരരംഗത്തുള്ള എല്ലാവർക്കും വിജയാശംസകൾ.
വിജയിച്ചു വരുന്നവരുടെ കൂടെ കക്ഷിരാഷ്ട്രീയത്തിനതീതമായി
#HappyVoting
2020 Dec 10.
6PM Polling അവസാനിച്ചു.
ഇന്നലെ Covid +ve ആയ രണ്ടു പേരടക്കം നേതാജി വായനശായിൽ പോളിംഗിന്റെ അവസാന വേളയിൽ വോട്ട് ചെയ്യാനെത്തി.
കോനിക്കര ഒന്നാം വാർഡിന്റെ 2 ബൂത്തുകളായ
നേതാജി വായനശാലയിലും, നേതാജി ബാലവാടിയിലും 80 ശതമാനത്തിലധികം വോട്ടുകൾ രേഖപ്പെടുത്തി.
പ്രവർത്തകരിൽ നിന്നും ലഭിച്ച പ്രാഥമിക പോളിങ് കണക്കുകൾ.
നേതാജി വായനശാലയിൽ മൊത്തം 801 ൽ 646 വോട്ടുകൾ രേഖപ്പെടുത്തി.
നേതാജി ബാലവാടിയിൽ മൊത്തം 746 ൽ 588 വോട്ടുകൾ രേഖപ്പെടുത്തി.
കൂടാതെ 52 പോസ്റ്റൽ വോട്ടുകൾ.
ആകെ 1286 പേർ വോട്ട് ചെയ്തു.
പോളിങ് ശതമാനം 83%
(കൃത്യമായ കണക്കുകൾ ഇനിയും tabulate ചെയ്തു വരാനുണ്ട്, മേൽ സംഖ്യകളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാം)
2020 Dec 11.
പോളിങ് ന് ശേഷം വായനശാലയും ഹാളും ശുചിമുറിയും പരിസരവും അണുവിമുക്തമാക്കി.
ലോക്ക് ഡൌൺ മുതൽ കുറേ നാളായി വായനമുറി അടച്ചിട്ടിരിക്കുന്നു, ഈ മഹാമാരി എത്രയും പെട്ടെന്ന്
നമ്മെ വിട്ടോഴിഞ്ഞു വായനശാല വീണ്ടും വിവിധ പരിപാടികളാൽ സജീവമാകുന്ന നാളുകൾക്കായി കാത്തിരിക്കാം...



















































