പ്രതിമാസ പ്രവർത്തന പരിപാടികളുടെ ലിസ്റ്റ്
Friday, January 31, 2020
Tuesday, January 28, 2020
ശാസ്ത്രീയ സംഗീത ക്ളാസുകൾ
2020 January 12 വൈകീട്ട് 5 മണിക്ക്,
നേതാജി കലാ സാംസ്ക്കാരിക പഠന കേന്ദ്രത്തിൽ
ശാസ്ത്രീയ സംഗീത ക്ളാസുകൾ ആരംഭിച്ചു.
പ്രശസ്ത സംഗീത ജ്ഞാനായ ശ്രീ. സംഗീത് കോതോർ
ക്ളാസുകൾ ഉദ്ഘാടനം ചെയ്തു.
എല്ലാ ശനി ഞായർ ദിവസങ്ങളിൽ വൈകീട്ട് 5 മണിക്ക്
സംഗീത ക്ളാസുകൾ ഉണ്ടായിരിക്കും. സംഗീതം പഠിക്കാൻ
ആഗ്രഹമുള്ള കുട്ടികൾ വായനശാല യുമായി ബന്ധെപ്പെടുക.
-സെക്രട്ടറി
9847956600
Sunday, January 12, 2020
TECH TALK

ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും നമ്മൾ ഇത്തരം
കോഡുകൾ നിത്യേന കാണുന്നുണ്ടാകാം. പക്ഷേ ഇതെന്താണെന്നു അറിയാത്ത പലരും നമുക്കിടയിൽ ഉണ്ടാകാം. അതുപോലെ പുതിയ
പല സാങ്കേതിക വിദ്യകളും എന്താണെന്ന് മനസ്സിലാവാത്ത,
എന്നാൽ അവയെക്കുറിച്ചു അറിയാൻ ആഗ്രഹിക്കുന്ന
ഒരാളാണോ നിങ്ങൾ? എങ്കിൽ വായനശാലയിലേക്കു വരൂ,
പ്രായം ഏതുമായിക്കൊള്ളട്ടെ. നമുക്കൊന്നിച്ചു പുതിയ
കുഞ്ഞു കുഞ്ഞു കാര്യങ്ങൾ പഠിക്കാം.
Coming Soon @ നേതാജി വായനശാല
ടെക്ക് ടോക്ക്
സാങ്കേതിക അറിവുകളും ടെക്‌നോളജിയും പരിചയപ്പെടുത്തുന്ന പരിപാടി.
എന്നും മുൻപേ സഞ്ചരിക്കുന്നവരാണ്. എന്നാൽ അവർക്കു
മുന്നേയുള്ള തലമുറയിലെ മുതിർന്നവർക്ക് പുതിയ
ടെക്‌നോളജി അറിയുവാനും പഠിക്കുവാനും അവസരം കുറവാണ്,
ഇതെല്ലാം ജനറേഷൻ ഗാപ് സൃഷ്ടിക്കുന്നതിൽ ഒരു കാരണമാകാം.
ആയതിനാൽ നേതാജി വായനശാല ടെക്ക് ടോക്ക് എന്ന
പരിപാടിക്ക് തുടക്കം കുറിക്കുകയാണ്.
പ്രായബേദമന്യേ ആർക്കും ഇതിൽ പങ്കെടുക്കാം, മാസത്തിൽ ഒരിക്കലെങ്കിലും അല്പനേരം ഒന്നിച്ചിരുന്നു പരസ്പരം അറിവുകൾ
കൈ മാറാം.
നിമിത്തം :
ഒരീസം വായനശാലയിൽ പത്രവായനയ്ക്കിടെ മ്മടെ
റപ്പായേട്ടന്റെ ചോദ്യം,
"ഡാ എന്തൂട്ടാ ഈ QR കോഡ്?
എന്നും പാത്രത്തിൽ ഉണ്ടല്ലോ; കൂടുതൽ വാർത്തകൾക്ക് QR കോഡ് സ്കാൻ ചെയ്യുക. എന്തൂട്ടിത്?"
നിങ്ങൾക്കും നേടേണ്ടേ ഇതുപോലെയുള്ള അറിവുകൾ,
നേതാജി വായനശാലയിലേക്കു വരൂ...
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക (9847956600)
- സെക്രട്ടറി
Monday, December 30, 2019
പഠനം : ഗ്രാമത്തിന്റെ ജലവിതാനം
പഠനം : ഗ്രാമത്തിന്റെ ജലവിതാനം
പഠിക്കാം ഒരു ഗ്രാമത്തിന്റെ ജലരേഖ...
Related to my old post...
https://sujithes.blogspot.com/2019/09/blog-post_6.html
കോനിക്കര നേതാജി വായനശാലയുടെ ആഭിമുഖ്യത്തിൽ, ഗ്രാമത്തിന്റെ ജലരേഖ ഒരു പഠന പദ്ധതിയായി ആവിഷ്കരിച്ചു നടപ്പിലാക്കുന്നു.
നമ്മുടെ ഗ്രാമത്തിന്റെ ജലസ്രോതസ്സുകൾ, ജലവിതാനം, ഒഴുക്ക്, ജല സംഭരണികൾ എന്നിവ ശാസ്ത്രീയമായി പഠിച്ചു വാട്ടർ മാപ്പിംഗ് സ്കെച്ചുകൾ തയ്യാറാക്കുകയാണ് ആദ്യ ലക്ഷ്യം.
നമ്മുടെ നാട്ടിലെ യുവാക്കളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഈ പഠന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
പ്രളയ സാധ്യത പ്രദേശമായ കോനിക്കര ഗ്രാമത്തിൽ, ഈ പഠനം പ്രളയ സമയത്തു ഗുണകരമായി ഉപയോഗിക്കാം എന്നതും ചർച്ച ചെയ്യുന്നു.
പഠനത്തെ സാങ്കേതിക അറിവുകളുടെ സംയോജിപ്പിച് Flood Alert System ഡെവലപ്പ് ചെയ്യാനും ഉദ്ദേശിക്കുന്നു.
ഇതിനായി വിവിധ കലാലയങ്ങളിലെ കംപ്യുട്ടർ സയൻസ് വിഭാഗങ്ങളും സംയുക്തമായി ഈ പടിപാടിയുടെ ഭാഗമാകും.
മാധവ് ഗാഡ്ഗിലിന്റെ പശ്ചിമ ഘട്ട റിപ്പോർട്ടും പഠന വിധേയമാക്കുന്നു.
ഈ പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ വായനശാല യുമായി ബന്ധെപ്പെടുക. ഏവർക്കും സ്വാഗതം.
Technology Connect with Campus Students (Vimala College, Thrissur)
FLOOD ALERT SYSTEM (IoT, Android)
Dec 26, 2019
10AM
Flood Alert System
ഈ പരിപാടിയുടെ ഉദ്ഘാടനം, തൃശ്ശൂർ വിമല കോളേജിലെ അസോസിയേറ്റ് പ്രഫസറായ ശ്രീകല ബാലഗോപാൽ നിർവ്വഹിച്ചു. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.
സുജിത്ത് ഇ എസ്, ബിനു ഫ്രാൻസിസ് എന്നിവർ ടെക്നോളജി ക്ളാസുകൾ എടുത്തു. യുവത അംഗങ്ങളായ മിഥുൻ , ജിബീഷ് , അർജുൻ എന്നിവർ ചേർന്ന് ഗ്രാമത്തിന്റെ flood map വരച്ചു.
നേതാജി വായനശാല, ഗ്രാമത്തിന്റെ ജലരേഖകൾ പഠന വിഷയമാകുന്ന ഒരു project മാസങ്ങൾക്കു മുൻപേ തുടങ്ങിയിരുന്നു. അതിന്റെ blog വായിച്ച്, തൃശൂരിലെ Vimala College ലെ Computer Science department ആ ആശയം ഒരു innovative technology project ആയി kerala state level competition ന് അയച്ചു, and they have shortlisted from തൃശ്ശൂർ district. Young Innovative Projects ന്റെ finale യിൽ ഈ പ്രൊജക്റ്റ് അവതരിപ്പിക്കുന്നതിനു മുൻപായി ഇന്ന് നേതാജി വായനശാലയിൽ ഈ പ്രോജക്ടിന്റെ discussion നടന്നു. ഒരുപക്ഷേ ഏതെങ്കിലും ഒരു വായനശാലയിൽ ഇത്തരത്തിലൊരു പ്രോഗ്രാം ആദ്യമായിരിക്കാം. സാങ്കേതിക മുന്നേറ്റങ്ങൾ ഗ്രന്ഥശാല പ്രസ്ഥാനത്തിന് കരുത്തു പകരട്ടെ...

Wednesday, November 13, 2019
Monday, October 14, 2019
Subscribe to:
Posts (Atom)