Wednesday, June 12, 2019

പ്രകൃതി പഠന - വിനോദയാത്ര

വായനശാലയിലെ കുട്ടികൾക്കായി 2019 ജൂൺ 1 ന്
പ്രകൃതി പഠന - വിനോദയാത്ര സംഘടിപ്പിച്ചു.



കോടനാട് കപ്രിക്കാട്, പാണിയേലി പോര് എന്നിവിടങ്ങളിലാണ് യാത്ര പോയത്.

കഴിഞ്ഞ വായനശാല വാർഷികത്തിന് കുട്ടികൾ
അവതരിപ്പിച്ച മികവാർന്ന നാടകം കണ്ടിട്ട്
പ്രദീപ്‌ ആണ് പറഞ്ഞത് ;
അവർക്ക് നല്ലൊരു സമ്മാനം കൊടുക്കണം എന്ന്.
ഒരു വിനോദയാത്രയേക്കാൾ നല്ലൊരു സമ്മാനം
ഞങ്ങളുടെ മനസ്സിൽ വന്നില്ല.
അങ്ങനെ കഴിഞ്ഞ ദിവസം കുട്ടികളെ പ്രകൃതി പഠന
വിനോദ യാത്രക്ക് കോടനാട് കപ്രിക്കാട്, പാണിയേലി പോര് എന്നിവിടങ്ങളിൽ  കൊണ്ടു പോയി.
ഗ്രാമത്തിലെ പല വീടുകളിൽ നിന്നുള്ളവർ,
പല സാഹചര്യങ്ങളിൽ നിന്നുള്ളവർ...
പക്ഷേ ഒരു ദിവസത്തെ യാത്ര അവരുടെ സൗഹൃദത്തിന്റെ
ഇഴയടുപ്പം പുതിയ തലത്തിലാക്കി.
ജാതി മത സാമ്പത്തിക വിവേചനങ്ങൾ കുട്ടികൾ എത്ര
പെട്ടെന്നാണ് മറക്കുന്നത്. അതിന് ഇത്തരം ഒന്നിച്ചുള്ള യാത്രകൾ നല്ലതായിരിക്കും എന്ന് തോന്നുന്നു.
അമ്പലത്തിലും പള്ളിയിലും കക്ഷി രാഷ്ട്രീയ ഓഫിസിലും മാത്രമല്ല, കുട്ടികളെ വായനശാലയിലും  അയക്കുന്ന കോനിക്കര ഗ്രാമത്തിലെ മാതാപിതാക്കൾക്ക് കൂപ്പുകൈ.




 










കുട്ടികൾ... അവർ ആഘോഷിക്കട്ടെ.
അവർക്ക് നൽകാവുന്ന ഏറ്റവും വലിയ കാര്യം 
നല്ല ബാല്യ കൗമാരങ്ങളാണ്. 
യാത്രകൾ സമ്മാനപ്പൊതികൾ, 
മറ്റൊരിടത്തും പഠിപ്പിക്കാത്തവ പഠിക്കാനുള്ള യാത്രകൾ...


Monday, May 13, 2019

മഞ്ചാടി - വേനലവധി ക്യാമ്പ്



അവധിക്കാലം ആഘോഷിക്കുന്ന കുട്ടികൾക്കായി
ക്യാമ്പ് സംഘടിപ്പിച്ചു.









മെഡിക്കൽ ക്യാമ്പ് 2019


സൗജന്യ നേത്ര പരിശോധനയും
തിമിര നിർണ്ണയ ക്യാമ്പും
2019 മെയ് 19
രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ

In Association With
ARYA MEDICAL CENTER, THRISSUR





കാരം ടൂർണ്ണമെന്റ് - May 18


കാരം ടൂർണ്ണമെന്റ് - മെയ് 18 ,2019
2 :30 PM


 


Sunday, April 28, 2019

പുസ്തക പ്രദർശനം

 2018 - 19 കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ
ഗ്രാന്റ് ഇനത്തിൽ വായനശാലയിൽ പുതിയതായി വാങ്ങിയ
പുസ്തകങ്ങളുടെ പ്രദർശനം
2019 ഏപ്രിൽ 28
രാവിലെ 10 മണി മുതൽ



Tuesday, December 25, 2018

Xmas 2018

നേതാജി ആർട്സ് & സ്പോർട്സ് ക്ലബ് - യുവതയുടെ
ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിന്റെ
ഭാഗമായി വായനശാല അങ്കണത്തിൽ നിർമ്മിച്ച
"സമ്മാനത്തേരിലേറി വരുന്ന സാന്താ".


 

Tuesday, December 11, 2018

പുനർജനി


PUNARJANI : A DISASTER RECOVERY PLAN


A PROJECT FOR FLOOD REHABILITATION UNDER NETAJI VAYANASALA

Here is an abstract of the PUNARJANI, a disaster recovery plan which could be applicable for the flood effected areas and houses in Konikkara, Ward-I, Thrikkur Grama Panchayath, Thrissur. We aim at recovering the flood related areas/families of the village by providing the basic requirements to sustain their life and living. Even though we know that it is not an easy task, it is our responsibility to do something to reconstruct our society. Let’s UNITE and REBUILD.

What PUNARJANI aim at?
  • To provide a rehabilitation assistance to those people who are effected of floods in Konikkara.
  • Take data collection by doing a survey and trying to provide the essentials to the needy ones in priority.
  • Try to provide the basic needs to make their life better during rehabilitation.
  • It may include food, plates, utensils, medicines, study materials, professional rehabilitation, house repairing, electrical/plumbing works, aid for specially challenged persons etc.
  • At least we may help them in identifying what all documents they have lost and how to retrieve it. Or help them to get it or guide them.

How to execute PUNARJANI?
  • Create of group of vibrant and passionate volunteers for data collection.
  • Prioritize the requirements of each families and make a plan on how to help them.
  • Provide emotional, material and financial assistance from Puranjani by informing/sharing the prioritized requirements of victims, based on the data we have gathered and extend assistance from helping hands from unaffected villagers, pravasis and external well-wishers.

Concept & Initial Draft Prepared By:

Sujith. E S
Secretary, Netaji Vayanasala, Konikkara

 
 
 

Thursday, October 4, 2018

SSLC, +2 മെറിറ്റ് അവാർഡ് ദാനം

നേതാജി വായനശാല വർഷം തോറും നൽകി വരുന്ന
വിദ്യാഭ്യാസ മെറിറ്റ് അവാർഡുകൾ 2018 ആഗസ്ത് 15 ന്,
കോനിക്കര ഒന്നാം വാർഡിലെ അർഹരായ
വിദ്യാർത്ഥികൾക്ക് നൽകി ആദരിച്ചു.

 


എഴുത്തുകാരനും കവിയുമായ ശ്രീ വിജേഷ് എടക്കുന്നി സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാല പ്രസിഡണ്ട് ഷാജ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
സാംസ്കാരിക പ്രവർത്തകനായ ശ്രീ ചെറാട്ട് ബാലകൃഷ്ണൻ
മുഖ്യാതിഥി ആയിരുന്നു.
അതിഥികൾ ചേർന്ന് മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു .
ശേഷം നേതാജി ബാലവേദി , യുവത , വനിതാവേദി
പ്രവർത്തകരുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.
-----------------------------------------------------------------------
NETAJI MERIT AWARD WINNERS - 2018

1. SSLC FIRST PRIZE : (Shri. Kallippilli Ayyappan Memorial Award)

10 A+
JEEVA K. S, S/O Late. SURESH BABU, KUNNUMMEKKARA HOUSE.
SELIN JOBY, D/O JOBY. A. A, ATTUPURAM HOUSE.
JOYAL T. J, S/O JOSEPH. T. R, THEKKUMPEEDIKA HOUSE.
SANDRA M. A, D/O ANTONY M. T, MALIYEKKAL HOUSE.

2. SSLC SECOND PRIZE : (Shri. Thekkumpeedika Porinchu Memorial Award)

9A+, 1A
DIXON JOY, S/O JOY, KODAVARAKKARAN HOUSE.
ANAMIKA MENON, D/O RAJAPRAKASHAN, KORAPPATH HOUSE

3. +2 FIRST PRIZE : (Sponsored By: Smt. Gowri Teacher, Madhava Mandiram, Konikkara)

89.33%
JOYAL C. J, S/O JOBY CHAKKERY, CHAKKERY HOUSE

4. +2 SECOND PRIZE : (In Loving Memory Of: Austin Shaju, Thazhath (H), Chelakkottukara)

89.08%
SRADHA SEVI, D/O SEVI PAREKKADAN, PAREKKADAN HOUSE


അന്നേ ദിവസം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി
കലാ മത്സരങ്ങളും പരിപാടികളും ഉണ്ടായിരുന്നു.