Wednesday, May 10, 2023
Sunday, April 30, 2023
നേതാജി വായനശാല @ 70
*Save The Date*
📢
കോനിക്കര നേതാജി വായനശാലയുടെ എഴുപതാം വാർഷിക ആഘോഷം മെയ് 21 ന് നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. _3PM മുതൽ 10PM വരെ._
🔖കലാ പരിപാടികൾ
🔖നൃത്ത നൃത്യങ്ങൾ
🔖സാംസ്കാരിക സമ്മേളനം
🔖വിദ്യാഭ്യാസ- കലാ- കായിക രംഗത്തെ യുവ പ്രതിഭകളെ ആദരിക്കുന്നു.
🔖മുൻകാല വായനശാല പ്രവർത്തകരെ ആദരിക്കുന്നു.
🔖വായനശാല സംഘടിപ്പിച്ച മത്സര വിജയികൾക്കും, വാർഷികാഘോഷത്തിന് പരിപാടികൾ അവതരിപ്പിക്കുന്നവർക്കുമുള്ള സമ്മാന വിതരണം.
കോനിക്കരയുടെ ഈ ഗ്രാമോത്സവത്തിന്
എല്ലാവരുടെയും സഹകരണവും സാന്നിധ്യവും പ്രതീക്ഷിക്കുന്നു.
ഒറ്റ ദിവസത്തെ ആഘോഷ പരിപാടികൾ മാത്രമല്ല, എഴുപതാം വാർഷികത്തിന്റെ ഭാഗമായി ഈ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന വിവിധങ്ങളായ പരിപാടികൾ വായനശാല ഒരുക്കുന്നുണ്ട്.
ഇന്നത്തെ സമൂഹത്തിന്റെ എല്ലാ തലത്തിലുള്ളവർക്കും, കാലം ആവശ്യപ്പെടുന്ന പുതുമയാർന്ന ഈ പരിപാടികൾ ഏവരും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എല്ലാവരും പങ്കെടുക്കണം, വിജയിപ്പിക്കണം എന്നഭ്യർത്ഥിക്കുന്നു.
പരിപാടികളുടെ വിശദ വിവരങ്ങൾ തുടർന്ന് ഇവിടെ അറിയിക്കുന്നതാണ്....
Stay Tuned...
Tuesday, April 25, 2023
ഇ - സാക്ഷരത
സ്മാർട്ട് ആക്കുന്ന ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാൻ
അറിയാത്തവർ ആണോ നിങ്ങൾ.
എങ്കിൽ നേതാജി വായനശാല സംഘടിപ്പിക്കുന്ന e-സാക്ഷരത
പരിപാടിയിൽ പങ്കെടുക്കാം, digital അറിവുകൾ ഒന്നിച്ചിരുന്നു പഠിക്കാം.
KSEB bill അടക്കാൻ, ആർക്കെങ്കിലും പൈസ അയച്ചു കൊടുക്കാൻ,
ബാങ്കിൽ പണമിടപാട് ചെയ്യാൻ, ഇ-മെയിൽ അയക്കാൻ, മക്കളുടെ
പഠന ആവശ്യത്തിന് website നോക്കാൻ, Google search ചെയ്യാൻ....
അങ്ങനെ സാധ്യമായ എല്ലാ ഓൺലൈൻ സേവനങ്ങൾ തനിയെ
മനസ്സിലാക്കിയെടുത്ത് ചെയ്യാനുള്ള പ്രാപ്തി കൈവരിച്ച്
ഇ-സാക്ഷരർ ആവുകയെന്നത് കാലം ആവശ്യപ്പെടുന്ന ഒന്നാണ്.
അത് എളുപ്പവുമാണ്, പണ്ട് അക്ഷരങ്ങൾ പഠിച്ചു വായിക്കാനും
എഴുതുവാനും പഠിച്ചു നമ്മൾ സാക്ഷരർ ആയപോലെ...
ഇനിയെന്തിനു മടിച്ചു നിൽക്കണം, താല്പര്യമുള്ള എല്ലാവരും
വായനശാലയിൽ പേര് നൽകുക.
REGISTRATION: ഫോൺ - 95265 40103
നമ്മുടെ കൈയ്യിലിരിക്കുന്ന സ്മാർട്ട് ഫോൺ എങ്ങിനെ
അത്യാവശ്യ e-സേവനങ്ങൾക്കായി ഉപയോഗപ്പെടുത്താം,
മറ്റൊരാളെ ആശ്രയിക്കാതെ എന്തൊക്കെ കാര്യങ്ങൾ
നമുക്ക് ചെയ്യാനാവും എന്നൊക്കെ പരിശീലിപ്പിയ്ക്കുന്ന
ഈ പരിപാടി ഏപ്രിൽ 29 ന് 3PM മുതൽ ആരംഭിക്കുകയാണ്.
അറിവിലൂടെ സ്വയം കരുത്താർജിക്കാൻ താല്പര്യമുള്ള വീട്ടമ്മമാരെയും,
വയോജനങ്ങളെയും നേതാജി വായനശാല- വനിതാവേദി സ്വാഗതം ചെയ്യുന്നു.
Community Extension Initiative ന്റെ ഭാഗമായി കോളേജിലെ
അദ്ധ്യാപകരും വിദ്യാർത്ഥിനികളും നേതാജി വായനശാലയോടൊപ്പം
e-സാക്ഷരത പരിപാടി യുടെ ഭാഗമാവുകയാണ്.
വരൂ, അറിവിലൂടെ നമുക്കൊന്നായ് മാറ്റങ്ങൾ കൊണ്ടുവരാം...
All are Welcome !
Monday, March 27, 2023
Summer Camp 2023
അവധിക്കാല ക്യാമ്പ് @ നേതാജി വായനശാല
2023 ഏപ്രിൽ 3 & 4 : 9AM to 12PM
പരീക്ഷ കഴിഞ്ഞു അവധിക്കാലം ആഘോഷിക്കാൻ ഒരുങ്ങുന്ന കുട്ടികൾക്കായി, നേതാജി വായനശാല ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.
കോനിക്കരയിലുള്ള കുട്ടികൾക്ക് തന്നെ പരസ്പരം പലരെയും അറിയില്ല,
ഈ ക്യാമ്പിൽ വരൂ, പരിചയപ്പെടൂ, കളിക്കൂ, വളരൂ..
+2 വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. നാടക പരിശീലനവും, വ്യക്തിത്വ
വികസനത്തിനുതകുന്ന കളികളും, വിനോദങ്ങളും നിറഞ്ഞ
ഈ ഒത്തൊരുമയിലേക്ക് എല്ലാ കുട്ടികളെയും സ്വാഗതം ചെയ്യുന്നു.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർന്നും പരിശീലന ക്ലാസുകൾ ഉണ്ടായിരിക്കും,
വായനശാലയുടെ വാർഷിക ആഘോഷത്തിന് അരങ്ങിൽ അവതരിപ്പിക്കാനും അവസരമുണ്ടാകും.
For more details & registration:
Call : 9526540103
DAY 1: TEAM BUILDUP, GAMES, MAGIC, PAPER CRAFT
DAY 2: CONFIDENCE BUILDUP, THEATER WORKSHOP
Saturday, February 4, 2023
Govt. VLP സ്‌കൂൾ
2023 FEB 3: FRIDAY 12 PM
കല്ലൂർ VLP സ്കൂളിലെ കുട്ടികൾ ഇന്ന് അദ്ധ്യാപകരോടൊപ്പം,
കോനിക്കര നേതാജി വായനശാലയിൽ വന്നിരുന്നു.
അവരുടെ academics ന്റെ ഭാഗമായി കൃഷി സ്ഥലങ്ങളുടെ
field visit, തണ്ണീർ തടങ്ങൾ സന്ദർശനം, ഗ്രന്ഥശാല സന്ദർശനം
എന്നിവയ്ക്കു വേണ്ടിയാണ് നമ്മുടെ ഗ്രാമത്തിൽ എത്തിയത്.
വിരുന്നെത്തിയ നാലാം ക്ലാസ്സിലെ 37 കുട്ടികളിൽ ആരും തന്നെ മുൻപൊരിക്കലും
ഒരു വായനശാലയിലും പോയിട്ടില്ല എന്നത് കൗതുകമുണർത്തി.
📰🗞️📖
അവർ നമ്മുടെ വായനമുറിയിലെ പത്രങ്ങളും മാസികകളും ആനുകാലികങ്ങളും പരിചയപ്പെട്ടു.
വായനശാല സെക്രട്ടറി സുജിത്ത് കുട്ടികളെയും അധ്യാപകരെയും
സ്വാഗതം ചെയ്തു, വായനശാലയുടെ ചരിത്രവും നിലവിലെ
പ്രവർത്തി പരിപാടികളും പരിചയപ്പെടുത്തി.
ലൈബ്രേറിയൻ ലിനി ജോമോൻ ഗ്രന്ഥശാലയിലെ പുസ്തക ശേഖരം പരിചയപ്പെടുത്തി. കുട്ടികൾ റാക്കിൽ അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങളിലൂടെ വിരലോടിച്ചു നടന്നു.
📚
കഥകളുടെയും കവിതകളുടെയും നോവലിന്റെയും
മായാ ലോകത്തേക്ക് ഈ കുട്ടികൾ വിഹരിക്കട്ടെ.
ശേഷം, ഗ്രന്ഥശാല പ്രവർത്തകർ കോനിക്കരയിലെ
നാട്ടിടവഴികളും ഒറ്റയടി പാതകളും തണ്ണീർത്തട
തീരവരമ്പുകളും അവരെ കൊണ്ടു നടത്തി കാണിച്ചു.
ചെന്നെത്തിയത് നേതാജി വായനശാല പ്രവർത്തകരുടെ കൃഷിയിടത്തേക്കാണ്.
ചീര കൃഷി തോട്ടവും കൃഷി രീതികളും മറ്റും വിശദമായി,
വായനശാല കർഷക കൂട്ടായ്മ കൺവീനർ പ്രദീപ് കുട്ടികൾക്കു വിശദീകരിച്ചു കൊടുത്തു.
കുങ്കുമ ചീരക്കെട്ടുകൾ തളിർത്തു നിൽക്കുന്ന ഇട വരമ്പിലൂടെ, മണ്ണിലൂടെ കുട്ടികൾ കൃഷിക്കാഴ്ചകൾ കണ്ടു ;
കുഞ്ഞു തൈകളിലെ തളിരിലകളിൽ കൈവിരലുകൾ ഉരസി നടന്നു...
ഇനിയും നമ്മുടെ ഗ്രാമത്തിലേക്ക് വരണമെന്ന
ആഗ്രഹത്തോടെ പ്രധാന അദ്ധ്യാപിക രാജി ടീച്ചറും,
കവിത ടീച്ചറും, അമ്പിളി ടീച്ചറും കൂടെ കുട്ടികളും യാത്രയായി.

Tuesday, January 31, 2023
സർഗ്ഗോത്സവം 2023
നേതാജി വായനശാല സർഗ്ഗോത്സവം 2023
മത്സരയിനങ്ങൾ.
1. കാവ്യാലാപനം
2. ചലച്ചിത്ര ഗാനാലാപനം
3. നാടൻ പാട്ട് (7 പേർ)
4. കഥ രചന (3 page)
5. കവിത രചന (1 page)
6. ഉപന്യാസ രചന (4 page)
7. പെൻസിൽ ഡ്രോയിങ്
8. കാർട്ടൂൺ രചന
9. കഥാപാത്ര നിരൂപണം (3 page)
10. പുസ്തക നിരൂപണം (3 page)
(ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ)
LP, UP, HS വിഭാഗങ്ങളിൽ ആയിരിക്കും മത്സരങ്ങൾ നടത്തുക.
കൂടുതൽ വിവരങ്ങൾക്ക് ഉടനെ വായനശാലയുമായി ബന്ധപ്പെടുക, പേര് രജിസ്റ്റർ ചെയ്യുക.
നേതാജി വായനശാല കുട്ടികൾക്കായി സംഘടിപ്പിച്ച കലോത്സവത്തിൽ
നിരവധി പേർ പങ്കെടുത്തു. വാർഡ് മെമ്പർ ഹനിതാ ഷാജു പരിപാടികൾ ഉദ്ഘാടനം ചെയ്തു.
കാവ്യാലാപനം, ചലച്ചിത്രഗാനം, മോണോ ആക്ട്, ചിത്രരചന, കഥ രചന,
ആസ്വാദന കുറിപ്പ് എന്നിവയിൽ
കുട്ടികൾ സജീവമായി പങ്കെടുത്തപ്പോൾ കാണാൻ എത്തിയവർക്ക് നല്ലൊരു സായാഹ്നമായി.
ഏറെ തിരക്കുകൾ ഉണ്ടായിട്ടും അവയെല്ലാം മാറ്റി വച്ച് പരിപാടിയിൽ പങ്കെടുത്ത
കുട്ടികൾക്കും, മാതാ പിതാക്കൾക്കും, നാട്ടുകാർക്കും വായനശാലയുടെ ഇഷ്ടം. ❤️
Update:
Ananya O.A got FIRST PRIZE in TALUK LEVEL COMPETITION IN MONO ACT
Subscribe to:
Posts (Atom)


















































