Tuesday, April 25, 2023

ഇ - സാക്ഷരത

ഇ - സാക്ഷരത : Digital Age Literacy
2023 APRIL 29 : 3PM
In Assocication with 
Dept. Of Computer Science, Vimala College, Thrissur



കൈയ്യിലൊരു സ്മാർട്ട്‌ ഫോൺ ഉണ്ടായിട്ടും, നിത്യ ജീവിതത്തിനെ 
സ്മാർട്ട്‌ ആക്കുന്ന ഇന്റർനെറ്റ്‌ സേവനങ്ങൾ ഉപയോഗിക്കാൻ 
അറിയാത്തവർ ആണോ നിങ്ങൾ. 
എങ്കിൽ നേതാജി വായനശാല സംഘടിപ്പിക്കുന്ന e-സാക്ഷരത 
പരിപാടിയിൽ പങ്കെടുക്കാം, digital അറിവുകൾ ഒന്നിച്ചിരുന്നു പഠിക്കാം.








KSEB bill അടക്കാൻ, ആർക്കെങ്കിലും പൈസ അയച്ചു കൊടുക്കാൻ, 
ബാങ്കിൽ പണമിടപാട് ചെയ്യാൻ, ഇ-മെയിൽ അയക്കാൻ, മക്കളുടെ 
പഠന ആവശ്യത്തിന് website നോക്കാൻ, Google search ചെയ്യാൻ....

അങ്ങനെ സാധ്യമായ എല്ലാ ഓൺലൈൻ സേവനങ്ങൾ തനിയെ 
മനസ്സിലാക്കിയെടുത്ത് ചെയ്യാനുള്ള പ്രാപ്തി കൈവരിച്ച്‌ 
ഇ-സാക്ഷരർ ആവുകയെന്നത് കാലം ആവശ്യപ്പെടുന്ന ഒന്നാണ്.
അത് എളുപ്പവുമാണ്, പണ്ട് അക്ഷരങ്ങൾ പഠിച്ചു വായിക്കാനും 
എഴുതുവാനും പഠിച്ചു നമ്മൾ സാക്ഷരർ ആയപോലെ...




ഇനിയെന്തിനു മടിച്ചു നിൽക്കണം, താല്പര്യമുള്ള എല്ലാവരും 
വായനശാലയിൽ പേര് നൽകുക. 
REGISTRATION: ഫോൺ - 95265 40103

നമ്മുടെ കൈയ്യിലിരിക്കുന്ന സ്മാർട്ട്‌ ഫോൺ എങ്ങിനെ 
അത്യാവശ്യ e-സേവനങ്ങൾക്കായി ഉപയോഗപ്പെടുത്താം, 
മറ്റൊരാളെ ആശ്രയിക്കാതെ എന്തൊക്കെ കാര്യങ്ങൾ 
നമുക്ക് ചെയ്യാനാവും എന്നൊക്കെ പരിശീലിപ്പിയ്ക്കുന്ന 
ഈ പരിപാടി ഏപ്രിൽ 29 ന് 3PM മുതൽ ആരംഭിക്കുകയാണ്.
അറിവിലൂടെ സ്വയം കരുത്താർജിക്കാൻ താല്പര്യമുള്ള വീട്ടമ്മമാരെയും, 
വയോജനങ്ങളെയും നേതാജി വായനശാല- വനിതാവേദി സ്വാഗതം ചെയ്യുന്നു.


തൃശ്ശൂർ വിമല കോളേജിലെ Computer Science Department ന്റെ, 
Community Extension Initiative ന്റെ ഭാഗമായി കോളേജിലെ 
അദ്ധ്യാപകരും വിദ്യാർത്ഥിനികളും നേതാജി വായനശാലയോടൊപ്പം 
e-സാക്ഷരത പരിപാടി യുടെ ഭാഗമാവുകയാണ്.

വരൂ, അറിവിലൂടെ നമുക്കൊന്നായ് മാറ്റങ്ങൾ കൊണ്ടുവരാം...
All are Welcome !

Monday, March 27, 2023

Summer Camp 2023

 

അവധിക്കാല ക്യാമ്പ് @ നേതാജി വായനശാല
2023 ഏപ്രിൽ 3 & 4  : 9AM to 12PM

പരീക്ഷ കഴിഞ്ഞു അവധിക്കാലം ആഘോഷിക്കാൻ ഒരുങ്ങുന്ന കുട്ടികൾക്കായി, നേതാജി വായനശാല ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.



കോനിക്കരയിലുള്ള കുട്ടികൾക്ക് തന്നെ പരസ്പരം പലരെയും അറിയില്ല, 
ഈ ക്യാമ്പിൽ വരൂ, പരിചയപ്പെടൂ, കളിക്കൂ, വളരൂ..
+2 വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. നാടക പരിശീലനവും, വ്യക്തിത്വ 
വികസനത്തിനുതകുന്ന കളികളും, വിനോദങ്ങളും നിറഞ്ഞ 
ഈ ഒത്തൊരുമയിലേക്ക് എല്ലാ കുട്ടികളെയും സ്വാഗതം ചെയ്യുന്നു.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർന്നും പരിശീലന ക്ലാസുകൾ ഉണ്ടായിരിക്കും, 
വായനശാലയുടെ വാർഷിക ആഘോഷത്തിന് അരങ്ങിൽ അവതരിപ്പിക്കാനും അവസരമുണ്ടാകും.

For more details & registration:
Call : 9526540103

DAY 1: TEAM BUILDUP, GAMES, MAGIC, PAPER CRAFT










DAY 2: CONFIDENCE BUILDUP, THEATER WORKSHOP










Saturday, February 4, 2023

Govt. VLP സ്‌കൂൾ



2023 FEB 3: FRIDAY 12 PM
കല്ലൂർ VLP സ്കൂളിലെ കുട്ടികൾ ഇന്ന് അദ്ധ്യാപകരോടൊപ്പം, 
കോനിക്കര നേതാജി വായനശാലയിൽ വന്നിരുന്നു. 
അവരുടെ academics ന്റെ ഭാഗമായി കൃഷി സ്ഥലങ്ങളുടെ 
field visit, തണ്ണീർ തടങ്ങൾ സന്ദർശനം, ഗ്രന്ഥശാല സന്ദർശനം 
എന്നിവയ്ക്കു വേണ്ടിയാണ് നമ്മുടെ ഗ്രാമത്തിൽ എത്തിയത്.




വിരുന്നെത്തിയ നാലാം ക്ലാസ്സിലെ 37 കുട്ടികളിൽ ആരും തന്നെ മുൻപൊരിക്കലും 
ഒരു വായനശാലയിലും പോയിട്ടില്ല എന്നത് കൗതുകമുണർത്തി.
📰🗞️📖


അവർ നമ്മുടെ വായനമുറിയിലെ പത്രങ്ങളും മാസികകളും ആനുകാലികങ്ങളും പരിചയപ്പെട്ടു. 
വായനശാല സെക്രട്ടറി സുജിത്ത് കുട്ടികളെയും അധ്യാപകരെയും 
സ്വാഗതം ചെയ്തു, വായനശാലയുടെ ചരിത്രവും നിലവിലെ 
പ്രവർത്തി പരിപാടികളും പരിചയപ്പെടുത്തി.

ലൈബ്രേറിയൻ ലിനി ജോമോൻ ഗ്രന്ഥശാലയിലെ പുസ്തക ശേഖരം പരിചയപ്പെടുത്തി. കുട്ടികൾ റാക്കിൽ അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങളിലൂടെ  വിരലോടിച്ചു നടന്നു.
📚
കഥകളുടെയും കവിതകളുടെയും നോവലിന്റെയും 
മായാ ലോകത്തേക്ക് ഈ കുട്ടികൾ വിഹരിക്കട്ടെ.


ശേഷം, ഗ്രന്ഥശാല പ്രവർത്തകർ കോനിക്കരയിലെ 
നാട്ടിടവഴികളും ഒറ്റയടി പാതകളും തണ്ണീർത്തട 
തീരവരമ്പുകളും അവരെ കൊണ്ടു നടത്തി കാണിച്ചു.


ചെന്നെത്തിയത് നേതാജി വായനശാല പ്രവർത്തകരുടെ കൃഷിയിടത്തേക്കാണ്.


ചീര കൃഷി തോട്ടവും കൃഷി രീതികളും മറ്റും വിശദമായി,  
വായനശാല കർഷക കൂട്ടായ്മ കൺവീനർ പ്രദീപ്‌ കുട്ടികൾക്കു വിശദീകരിച്ചു കൊടുത്തു.
കുങ്കുമ ചീരക്കെട്ടുകൾ തളിർത്തു നിൽക്കുന്ന ഇട വരമ്പിലൂടെ, മണ്ണിലൂടെ കുട്ടികൾ കൃഷിക്കാഴ്ചകൾ കണ്ടു ; 
കുഞ്ഞു തൈകളിലെ തളിരിലകളിൽ കൈവിരലുകൾ  ഉരസി നടന്നു...


ഇനിയും നമ്മുടെ ഗ്രാമത്തിലേക്ക് വരണമെന്ന 
ആഗ്രഹത്തോടെ പ്രധാന അദ്ധ്യാപിക രാജി ടീച്ചറും, 
കവിത ടീച്ചറും, അമ്പിളി ടീച്ചറും കൂടെ കുട്ടികളും  യാത്രയായി. 




Tuesday, January 31, 2023

സർഗ്ഗോത്സവം 2023


നേതാജി വായനശാല സർഗ്ഗോത്സവം 2023


മത്സരയിനങ്ങൾ.
1. കാവ്യാലാപനം
2. ചലച്ചിത്ര ഗാനാലാപനം 
3. നാടൻ പാട്ട് (7 പേർ)
4. കഥ രചന (3 page)
5. കവിത രചന (1 page)
6. ഉപന്യാസ രചന (4 page)
7. പെൻസിൽ ഡ്രോയിങ്
8. കാർട്ടൂൺ രചന
9. കഥാപാത്ര നിരൂപണം (3 page)
10. പുസ്തക നിരൂപണം (3 page)
(ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ)

LP, UP, HS വിഭാഗങ്ങളിൽ ആയിരിക്കും മത്സരങ്ങൾ നടത്തുക. 
കൂടുതൽ വിവരങ്ങൾക്ക് ഉടനെ വായനശാലയുമായി ബന്ധപ്പെടുക, പേര് രജിസ്റ്റർ ചെയ്യുക.




നേതാജി വായനശാല കുട്ടികൾക്കായി സംഘടിപ്പിച്ച കലോത്സവത്തിൽ 
നിരവധി പേർ പങ്കെടുത്തു. വാർഡ്‌ മെമ്പർ ഹനിതാ ഷാജു പരിപാടികൾ ഉദ്ഘാടനം ചെയ്തു.

കാവ്യാലാപനം, ചലച്ചിത്രഗാനം, മോണോ ആക്ട്, ചിത്രരചന, കഥ രചന, 
ആസ്വാദന കുറിപ്പ് എന്നിവയിൽ 
കുട്ടികൾ സജീവമായി പങ്കെടുത്തപ്പോൾ കാണാൻ എത്തിയവർക്ക് നല്ലൊരു സായാഹ്നമായി.

ഏറെ തിരക്കുകൾ ഉണ്ടായിട്ടും അവയെല്ലാം മാറ്റി വച്ച് പരിപാടിയിൽ പങ്കെടുത്ത 
കുട്ടികൾക്കും, മാതാ പിതാക്കൾക്കും, നാട്ടുകാർക്കും വായനശാലയുടെ ഇഷ്ടം. ❤️

Update:
Ananya O.A got FIRST PRIZE in TALUK LEVEL COMPETITION IN MONO ACT

Wednesday, December 14, 2022

Thought Factory

 

2023 ജനുവരി മാസം മുതൽ, നേതാജി വായനശാലയിൽ പുതിയൊരു പരിപാടി ആരംഭിക്കുന്നുണ്ട്.

𝕋𝕙𝕠𝕦𝕘𝕙𝕥 𝔽𝕒𝕔𝕥𝕠𝕣𝕪

നമ്മുടെ ജീവിതത്തിനെ കൂടുതൽ ആസ്വദിക്കാൻ സഹായിക്കുന്ന, നല്ല ചിന്താഗതികൾ ഉണ്ടാക്കുന്ന പുതിയ വിഷയങ്ങൾ അവതരിപ്പിച്ചു സംവാദങ്ങൾ സംഘടിപ്പിക്കുന്നു. 

നാം വായിച്ചറിഞ്ഞതും, കേട്ടതും, അനുഭവിച്ചതുമായ കുഞ്ഞു വിഷയങ്ങൾ നമുക്ക് അവതരിപ്പിക്കാം, കേൾക്കാം, പരസ്പരം പങ്കു വയ്ക്കാം.

വിഷയങ്ങൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ വായനശാലയുമായി ബന്ധപ്പെടുക.
Phone : 9847956600

------------------------------------------------------
𝕋𝕙𝕠𝕦𝕘𝕙𝕥 𝔽𝕒𝕔𝕥𝕠𝕣𝕪

🔖IKIGAI
🔖Minimalism
🔖Art of saying NO
🔖Power of Silence
🔖Scientific Temper
🔖Essence of Politics
🔖Mindfulness 
🔖Ubuntu
🔖Human Library
🔖Music Therapy
🔖5AM Club / Fitness
🔖I'm OK. You're OK

കൂടുതൽ നല്ല വിഷയങ്ങൾ / ചിന്തകൾ നിങ്ങൾക്കും വായനശാലയോട് പറയാം.

Stay Tuned...

Tuesday, December 13, 2022

പ്രവചന മത്സരം

2022 Football WorldCup പ്രവചന മത്സരം


ONELINE FORM:
https://forms.gle/6ACKPEPPfSsNdpRQ8


ഫുട്ബോൾ ലോക കപ്പ് മത്സരങ്ങൾ അവസാനിക്കാൻ 
ഇനി *രണ്ടടി* അകലം മാത്രം.
ഇന്നും നാളെയുമായി സെമി ഫൈനൽ മത്സരങ്ങൾ നടക്കും. ശേഷം Dec 18 ന് നടക്കുന്ന ഫൈനലിൽ എത്തുന്ന രണ്ടു ടീമുകളെ പ്രവചിക്കൂ സമ്മാനം നേടൂ.
ഫൈനൽ സ്ക്കോറും പ്രവചിച്ചു ലോകക്കപ്പ് ജേതാക്കളെയും കണ്ടെത്തുന്നവർക്കും സമ്മാനങ്ങളുണ്ട്.

കൂടുതൽ പേർ ശരിയുത്തരം നൽകിയാൽ നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തും. കമ്മിറ്റി തീരുമാനം അന്തിമമായിരിക്കും.

Cutoff Time:
ഇന്ന് രാത്രി 9 മണിവരെ പ്രവചിക്കാം.

Thursday, December 1, 2022

ഫുട്ബോളോളം

ഫുട്ബോളോളം
⚽️⚽⚽⚽⚽⚽

കഴിഞ്ഞ ഒരാഴ്ചയിലേറെയായി നേതാജി വായനശാല പരിസരത്ത് യുവാക്കളുടെയും കുട്ടികളുടെയും ഒരു ഓളമാണ്...
Worldcup Footbal ന്റെ ഓളം അവർ നെഞ്ചേറ്റിക്കഴിഞ്ഞു.
രാത്രികൾ പകലുകളാക്കി ഫാൻസ്‌ ടീമിന്റെ വമ്പൻ ഫ്ലക്സുകളും ഇഷ്ട്ട താരത്തിന്റെ കൂറ്റൻ കട്ട് ഔട്ടുകളും ഒരുക്കി, നമ്മുടെ കൊച്ചു ഗ്രാമത്തിൽ ഖത്തറിലെ പന്താരവത്തിന്റെ അലകൾ സൃഷ്ടിച്ചിരിക്കുകയാണ്. ഇത് കണ്ട് ആസ്വദിക്കുവാൻ സമീപ പ്രദേശങ്ങളിൽ നിന്നും ഫുട്ബാൾ പ്രേമികൾ എത്തുന്നുണ്ട്...



നീളൻ കവുങ്ങുകൾ വെട്ടിയൊരുക്കി, റോഡരികിൽ കുഴിയെടുത്ത് ഉറപ്പിക്കുന്നതും, മഞ്ഞുറഞ്ഞ പാതിരാത്രികളിൽ ഫ്ളക്സ്സുകളുടെ ഫ്രെയിം അടിക്കുന്നതും, നിലകെട്ടി അവ ഉയരങ്ങളിൽ സ്ഥാപിക്കുന്നതും എല്ലാം നമ്മുടെ കുട്ടികൾ തന്നെ...




ഒരു ടീമിന്റെ പ്രയത്നത്തിൽ മറ്റു ടീമുകളുടെ ഫാൻസും സഹായിക്കുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. അവർ നമുക്ക് പകർന്നു തരുന്നത്, ഒരുമയുടെ കാഴ്ചയാണ്.
ലോകത്തിന്റെ ഭൂപടത്തിൽ എവിടെയോ വരച്ചുവച്ചത് മാത്രം കണ്ടിട്ടുള്ള രാജ്യത്തിന്റെ കാൽപന്തുകളിയഴകിന്, ഇങ്ങകലെ ഈ കുഞ്ഞു കോനിക്കരയുടെ യുവതയെ ഒന്നിപ്പിച്ചു നിർത്താൻ കഴിയുന്നു എന്നുള്ളത് തന്നെയാണ് ഈ ലോകകായിക മേളയുടെ പ്രസക്തി. മതങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും അതീതമായി സൗഹൃദം കൊണ്ടുവരാൻ ഒരു ഫുട്ബോളിന് കഴിയുന്നു.





അർജന്റീന, ബ്രസീൽ, സ്പെയിൻ, പോർച്ചുഗൽ... എന്നീ ഫാൻസുകാരാണ് ഇതുവരെ വായനശാല കവലയിൽ കാഴ്ചയുടെ വിരുന്നൊരുക്കിയിട്ടുള്ളത്. ഈ ടീമുകളും മറ്റു ടീമുകളും അടുത്ത റൗണ്ടുകളിൽ ജയിക്കുകയോ തോൽക്കുകയോ ചെയ്യാം, പക്ഷേ ജയിക്കുന്നത് നമ്മുടെ നാട്ടിലെ കുട്ടികളുടെ ഒത്തൊരുമയാണ്, അവരുടെ പ്രയത്നമാണ്, കളിയോടുള്ള ആവേശമാണ്. അതാണതിന്റെ ബ്യൂട്ടി...



ഈ കാഴ്ചകൾ ഒരുക്കിയവരെ നിസ്സാരമായി കാണാതെ, നമുക്കിവരെ ചേർത്തു പിടിക്കാം. നാളെ നാടിനൊരാവശ്യം വരുമ്പോൾ, ഇതുപോലെ ഇവരുമുണ്ടാകും വായനശാലയോടൊപ്പം, ക്ലബ്ബിനൊപ്പം, നമ്മുടെയൊപ്പം...