Tuesday, December 14, 2021

Cake Fest

 





ഇന്നത്തെ Cake Fest ൽ പങ്കെടുത്ത എല്ലാവർക്കും നന്ദി.

മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കാൻ പുതുക്കാട് MLA (K.K.രാമചന്ദ്രൻ) യും അതിഥിയായി എത്തി.



Cake Farm Bakery ഉടമ ശബരിദാസ്, ഷെഫ് അപ്പു, Portugal ൽ ഷെഫായി ജോലി ചെയ്യുന്ന ചാക്കോ എന്നിവർ വിധി കർത്താക്കളായി.

വൈവിധ്യവും രുചിയുമുള്ള കേക്കുകൾ എല്ലാം ഒന്നിനൊന്നു മെച്ചമുള്ളതായിരുന്നു.










ഒന്നാം സ്ഥാനം :
ആശ സെബി 👏🏼

പങ്കെടുത്ത എല്ലാവർക്കും പ്രസിഡന്റ്‌ ജിജു ട്രോഫികൾ നൽകി അഭിനന്ദിച്ചു.

പരിപാടി കാണാൻ എത്തിയവർ ചേർന്നു കേക്കുകൾ മുറിച്ചു പങ്കിട്ടു കഴിച്ചപ്പോൾ, കോനിക്കരയിൽ XMas ആഘോഷങ്ങൾക്ക് ആരംഭമായി...


Wednesday, December 8, 2021

Sports Club : Indoor Games

നേതാജി യുവത

നേതാജി വായനശാലയിലെ 
ആർട്സ് & സ്പോർട്സ് ക്ലബിൽ അംഗങ്ങൾ 
ആവാൻ താല്പര്യമുള്ള 
ആൺകുട്ടികളും പെൺകുട്ടികളും 
ലൈബ്രേറിയന്റെ കൈയ്യിൽ പേര് രജിസ്റ്റർ ചെയ്യുക.


ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ 
ഈ മാസം മുതൽ കൂടുതൽ സജീവമാക്കുകയാണ്. 
ഏവർക്കും സ്വാഗതം 🙏🏼

ഇന്ന് മുതൽ വായനശാല ഹാളിൽ indoor games ആരംഭിച്ചിട്ടുണ്ട്.
കളിക്കാൻ താല്പര്യമുള്ളവർ വായനശാല ഹാളിൽ വരിക...






 

Seed Bank




 

Tuesday, November 30, 2021

Collection Camp

 


തൃക്കൂർ ഗ്രാമപഞ്ചായത്ത് ജീവനക്കാർ, 
നേതാജി വായനശാല ഹാളിൽ വന്ന് 
കോനിക്കര നിവാസികളുടെ 
കെട്ടിട നികുതി സ്വീകരിക്കുന്നതാണ്.
ഈ സൗകര്യം എല്ലാ ഗ്രാമവാസികളും 
പ്രയോജനപ്പെടുത്തുമല്ലോ.
🧾
മുൻ വർഷത്തെ നികുതി അടച്ച രശീതി കൊണ്ടു വരേണ്ടതാണ്.



Saturday, October 30, 2021

KAS ഒന്നാം റാങ്കിന് അഭിനന്ദനങ്ങൾ


 🥇
Kerala Administrative Service(KAS) പരീക്ഷയിൽ OBC വിഭാഗം ഒന്നാം റാങ്ക് കരസ്തമാക്കി കോനിക്കരയുടെ അഭിമാനമായ ഗോപിക V. G യെ നേതാജി വായനശാല ആദരിച്ചു.
2021 നവംബർ 13 ന്  വൈകീട്ട് 4 മണിക്ക് കൂടിയ അനുമോദന യോഗം, തൃശ്ശൂർ ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു.

👬🏽
വായനശാല സെക്രട്ടറി സുജിത്ത് E. S സ്വാഗതം പറഞ്ഞ യോഗത്തിന് പ്രസിഡന്റ്‌ ജിജു K.A അധ്യക്ഷത വഹിച്ചു.

🏆
വായനശാലയുടെ ഉപഹാരം ഏറ്റുവാങ്ങിയ ശേഷം ഗോപിക നല്ലൊരു മോട്ടിവേഷൻ ക്ലാസ്സും മറുമൊഴിയിൽ ഉൾപ്പെടുത്തിയിരുന്നു.

📚
നേതാജി ഗ്രാമീണ വനിതാ പുസ്തക വിതരണ പദ്ധതിയിൽ, ഒക്ടോബർ മാസത്തിൽ ഏറ്റവുമധികം പുസ്തകം വായിച്ച ഷീജ വിജയന് സമ്മാനം വിതരണം ചെയ്തു.

🌱
ബാലവേദി, #Change_Makers അംഗങ്ങൾ ചേർന്നു SeedBank ന് നാന്ദി കുറിച്ചു.

🎤
വാർഡ്‌ മെമ്പർ ഹനിത ഷാജു, നേതാജി #Change_Makers ക്ലബ്ബിന്റെ Mentor സംവൃത, ജീവ K. S എന്നിവർ സംസാരിച്ചു.