Sunday, February 14, 2021

Thursday, February 11, 2021

Friday, January 29, 2021

യാത്രാമൊഴി

 
യാത്രാമൊഴി 
നന്ദിയോടെ...ആദരവോടെ...സ്നേഹത്തോടെ...

തൃക്കൂർ പഞ്ചായത്തിലെ ഫാമിലി ഹെൽത്ത് സെന്ററിലെ(FHC) 
മെഡിക്കൽ ഓഫീസർ Dr. ഷീന മേഡം സ്ഥലം മാറി പോവുന്ന 
ഈ അവസരത്തിൽ, ഡോക്ടർക്കു നന്ദി പറയാനും ആദരിക്കാനും 
സ്നേഹം പങ്കുവയ്ക്കുവാനും, കോനിക്കര നേതാജി വായനശാല 
ഒരു കുഞ്ഞു ചടങ്ങ് സംഘിടിപ്പിച്ചിട്ടുണ്ട്.










പൊതുയോഗം 2021

 2021 ജനുവരി 17 നു രാവിലെ 10:30 നു കൂടിയ പൊതുയോഗം.



ജോയിന്റ് സെക്രട്ടറി പൊതുയോഗത്തിനു പ്രദീപ് സ്വാഗതം പറഞ്ഞു.

പ്രസിഡന്റ് ഷാജ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി സുജിത്ത് വാർഷിക റിപ്പോർട്ട്, വരവ് ചെലവ് കണക്ക് എന്നിവ അവതരിപ്പിച്ചു, പൊതുയോഗം അത് പാസ്സ് ആക്കി.

പ്രവർത്തന പരിപാടികൾ ചർച്ച ചെയ്തു.

കമ്മിറ്റി അംഗം വിപിൻ പൊതുയോഗത്തിനു നന്ദി പറഞ്ഞു.

--------------------------------------------------------------------

വായനശാലയുടെ പുതിയ എക്സിക്കൂട്ടീവ്  കമ്മിറ്റി :

  • പ്രസിഡന്റ് : ജിജു കെ. എ 
  • സെക്രട്ടറി : സുജിത്ത് ഇ. എസ്
  • വൈസ് പ്രസിഡന്റ് : വിജില ടി. വി  
  • ജോയിന്റ് സെക്രട്ടറി : പ്രദീപ് പി. എൻ 

-------------------------------------------------------------------

കമ്മിറ്റി അംഗങ്ങൾ:

  • വിപിൻ V R
  • സ്മിത അജികുമാർ
  • ലിനെറ്റ് V J
  • കുരിയപ്പൻ T P
  • മിഥുൻ V R
  • സുരേഷ് P K
  • പ്രദീപ്‌ K P
  • ഷാജ് കുമാർ
  • കൃഷ്ണൻകുട്ടി M
  • വർഗ്ഗീസ് T P
  • ജയതിലകൻ


Monday, January 11, 2021

#Change_Makers 2020-21

 # Change_Makers






2021 Jan 3 (ഞായറാഴ്ച) നേതാജി വായനശാല ഹാളിൽ 

കൂടിയ Change_Makers ന്റെ ആദ്യത്തെ മീറ്റിങ്ങിന്റെ റിപ്പോർട്ട്.



2019-20 ലെയും 2020-21 ലെയും Change_Makers ന്റെ ഭാഗമായ കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.

രഞ്ജിത്ത്, അനിറ്റ എന്നിവർ മുൻകാല പ്രവർത്തനങ്ങൾ പുതിയ കൂട്ടുകാർക്കു വിശദീകരിച്ചു. ഈ വർഷം മുതൽ Change_Makers ന്റെ ഭാഗമായവർ അവരുടെ ആശയങ്ങൾ അവതരിപ്പിച്ചു. Dr. അലീഷ ജവഹർ, HR Executive സംവൃത 

എന്നിവർ mentors ആയി. ലൈബ്രെറിയൻ, വാർഡ് മെമ്പർ എന്നിവർ കുട്ടികളെ കേൾക്കാൻ എത്തിയിരുന്നു. വായനശാല സെക്രട്ടറി പരിപാടികൾ കോർഡിനേറ്റു ചെയ്തു.







യുവാക്കൾ നാടിനു ഗുണമുള്ള ആശയങ്ങൾ വായനശാലയോട് പങ്കു വെച്ചതിൽ നിന്നും , തുടങ്ങി വയ്ക്കുന്ന കാര്യങ്ങളുടെ സംക്ഷിപ്ത രൂപം താഴെ ചേർക്കുന്നു.

ഈ ഉദ്യമത്തിന് ഏവരുടെയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.


1. ഗ്രൂപ് ആയി ചേർന്ന് കൃഷി ചെയ്യുക, നാട്ടിലെ കൃഷി യിടങ്ങൾ സന്ദർശിച്ചു പഠിക്കാൻ അവസരം നൽകുക, കൃഷിയിടങ്ങൾ ഉണ്ടാക്കുക, 

അതുവഴി ഭക്ഷ്യ സുരക്ഷാ എന്ന ലക്ഷ്യത്തിലേക്കു മുന്നേറുക.


2. ഗ്രാമത്തിലെ മാലിന്യ സംസ്കരണം ശാസ്ത്രീയമാക്കാൻ പഞ്ചായത്തുമായി സഹകരിക്കുക. മാലിന്യം വേർതിരിച്ചു വയ്ക്കുവാനും, 

പ്ലാസ്റ്റിക്ക് കത്തിക്കാതിരിക്കാനും വീടുകൾ തോറും ബോധവത്കരണം നടത്തുക.


3. എല്ലാ വീട്ടിലും ഒരു കമ്പോസ്റ്റ് എന്ന ലക്ഷ്യത്തിൽ Change_Makers കമ്പോസ്റ്റ് നിർമ്മാണം നാട്ടാരിൽ   പരിചയപ്പെടുത്തുക.


4.  ഗ്രാമീണരിൽ നിത്യേനെയുള്ള  വ്യായാമം ഒരു ശീലമാക്കുന്ന രീതിയിൽ WALKERS CLUB, RUNNERS CLUB, CYCLE RIDERS CLUB 

എന്നിവ രൂപീകരിച്ചു കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കും യുവാക്കൾക്കും ഒന്നിച്ചു നടത്തവും ഓട്ടവും സൈക്ലിങും എല്ലാം പ്രചരിപ്പിക്കുക. 


5. മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്കു Psycology/COUNSELLING Cell ന്റെ സഹായം എത്തിക്കുക.


6. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്ന തരത്തിലുള്ള ആക്ടിവിറ്റീസ് നടത്തുക അതിനു പ്രചാരണം കൊടുക്കുക.


7. Innovation/Research ചെയ്യുന്ന യുവതയ്ക്ക്  Technology & Finacial സഹായങ്ങൾ എത്തിച്ചു നൽകുക, 

NGOs ആയി ബന്ധപ്പെട്ടു സഹായങ്ങൾ ഒരുക്കുക.


8. യുവാക്കളിൽ ശാസ്ത്രീയ അവബോധം സൃഷ്ടിക്കുക. Scientific Temper 


9. ഗ്രാമത്തിലെയും സമീപ പ്രദേശങ്ങളിലെയും ജല സ്രോതസ്സുകൾ ശുദ്ധീകരിക്കുക, വാട്ടർ മാപ് പൂർത്തീകരിച്ചു പ്രൊജക്റ്റ് തയ്യാറാക്കുക.


10 മയക്കു മരുന്ന്, കഞ്ചാവ്, മദ്യം തുടങ്ങിയ ലഹരിയുടെ ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുക.


11. നിർധനരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുക.


12. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന ആശയത്തിന്റെ പ്രചരണാർത്ഥം, 

വിത്തുകൾ അടങ്ങിയ പേപ്പർ പേനകൾ പരിചയപ്പെടുത്തും. ഇത്തരം പേനകൾ ആവശ്യക്കാർക്ക് സൗജന്യമായി എത്തിക്കും, 

പഞ്ചായത്ത് മെമ്പർമാർക്കും ജീവനക്കാർക്കും ഇവ നൽകി പേപ്പർ പേനയുടെ പ്രചാരണം നൽകും. 

അത് വഴി ഇവ നിർമ്മിക്കുന്ന ഭിന്നശേഷിക്കാർക്കു വരുമാനവും ഉണ്ടാകാൻ ശ്രമിക്കും.

13. Change Maker ഗ്രൂപ്പിൽ വരുന്നവർക്ക്‌ Personal Improvement, Communication Skill(English), Public Speaking, Interview Preparation എന്നീ വിഷയങ്ങളിൽ പരിശീലനത്തിന് അവസരമൊരുക്കും.

#Change_Makers

Together, We Can Make A Difference

കക്ഷി രാഷ്രീയത്തിനും ജാതി-മത ചിന്തകൾക്കും 

അതീതമായി ചിന്തിക്കുന്നവരാണോ നിങ്ങൾ, 

എങ്കിൽ Change_Makers ന്റെ ഭാഗമായി നമുക്കൊന്നായ് നന്മകൾ ചെയ്യാം...


ഏവർക്കും  സ്വാഗതം.

-

സെക്രട്ടറി

നേതാജി വായനശാല

അഭിനന്ദനങ്ങൾ

തൃക്കൂർ പഞ്ചായത്ത്‌, വാർഡ്‌ 1 മെമ്പറായി തിരഞ്ഞെടുത്ത 

നേതാജി വായനശാല ലൈബ്രേറിയൻ ഹനിത ഷാജുവിനെ 

കമ്മിറ്റി ആദരിച്ചപ്പോൾ...




ചിത്രരചന മത്സരം

🎄 ക്രിസ്തുമസ് ചിത്രരചന മത്സരം 🎨🖌️

1 മുതൽ 10 വരെയുള്ള സ്‌കൂൾ കുട്ടികൾക്കായി, നേതാജി വായനശാല ചിത്രരചന മത്സരം സംഘടിപ്പിച്ചു.



വിഷയം: സാന്താക്ലോസും മാലാഖമാരും

നമ്മുടെ നാട്ടിലെ കുട്ടികൾ വരച്ച XMas ചിത്രങ്ങൾ. 

ഇത്രയും മനോഹരമായ ചിത്രങ്ങൾ സമ്മാനിച്ച ഈ മിടുക്കർക്കു അഭിനന്ദനങ്ങൾ. 


എത്ര കുഞ്ഞു കാര്യങ്ങൾ ആയാലും, നേതാജി വായനശാലയുടെ പരിപാടികൾ എത്ര സ്നേഹത്തോടു കൂടിയാണ് കോനിക്കരക്കാർ നെഞ്ചേറ്റുന്നത് എന്നതിന്റെ  തെളിവാണ് ഇന്ന് രാവിലെ കൂടി ഒരച്ഛൻ മകന്റെ XMas ചിത്രങ്ങളുമായി വന്നെത്തിയത്.

ഒത്തിരി സന്തോഷം തോന്നി, ആഘോഷങ്ങൾ ഏതായാലും നമ്മുടെ നാട്ടുകാർ അതിന്റെ ഭാഗഭാക്കാവും ഒന്നിച്ചു ആഘോഷിക്കും.

ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം...



ചിത്രരചന മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ + Certificates വീടുകളിൽ എത്തിച്ചു നൽകിയിട്ടുണ്ട്. 

പങ്കെടുത്തവർക്കും പങ്കെടുപ്പിച്ച അവരുടെ  മാതാപിതാക്കൾക്കും നേതാജി വായനശാലയുടെ  നന്ദി. ആശംസകൾ. 

Monday, December 21, 2020

തിരഞ്ഞെടുപ്പ് വിശേഷങ്ങൾ

2020 തദ്ദേശ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ 


2020 Dec 3.
വാർഡ്‌ 1 തിരഞ്ഞെടുപ്പ് ബൂത്ത് ആയ നേതാജി വായനശാല 
ഇന്ന് Fumigate ചെയ്തു അണു വിമുക്തമാക്കി. 

















സൗജന്യമായി ഈ സേവനം നമുക്ക് ചെയ്തു തന്ന 
ഗ്രന്ഥശാല സുഹൃത്ത് ബിജു ചേട്ടന് കോനിക്കരയുടെ നന്ദി.

2020 Dec 5.
കോവിഡ് ജാഗ്രത കൈവിടരുത്...
നമ്മുടെ വാർഡിലുള്ളത്   അടക്കം തൃക്കൂർ പഞ്ചായത്തിൽ ഇപ്പോൾ 50 ൽ ഏറെ active cases ഉണ്ടെന്നാണ് അറിഞ്ഞത്. 
തിരഞ്ഞെടുപ്പ് അടുത്തു വരുന്നു, സൂക്ഷിച്ചില്ലെങ്കിൽ രോഗവ്യാപനം ഉണ്ടാകാൻ ഇടയുള്ള സാഹചര്യം. എല്ലാവരും വളരെ കരുതലെടുക്കുക, 
സാമൂഹിക അകലം പാലിക്കുക, പോളിംഗ് സ്റ്റേഷനിലേക്ക് വരുമ്പോൾ എല്ലാ കോവിഡ് മാനദണ്ടങ്ങളും കൃത്യമായി പാലിക്കുക. 
നമ്മുടെ ഗ്രാമം സുരക്ഷിതമായി ഇരിക്കാൻ  നമുക്കൊന്നായി ശ്രമിക്കാം...




2020 Dec 9.
കോനിക്കര നേതാജി വായനശാല (Ward1 Booth1) നാളെ നടക്കുന്ന തിരഞ്ഞെടുപ്പിന് പൂർണ്ണ സജ്ജമായി. 
ഉച്ചയ്ക്ക് തന്നെ Polling Officers എത്തിച്ചേർന്നു, 
4 ഓഫീസർമാരും ഒരു അസിസ്റ്റന്റും പോലീസും 
അടങ്ങുന്ന 6 പേരാണ് വായനശാലയിൽ ക്യാമ്പ് ചെയ്യുന്നത്. 
അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും 
വായനശാല കമ്മിറ്റി ചെയ്തു കൊടുത്തിട്ടുണ്ട്. 
Accommodation, Rest Rooms, Voting Machine Cabins 
തുടങ്ങിയവ ഒരുക്കി കൊടുത്തു. തിരുവനന്തപുരത്തു 
നിന്നും കൊല്ലത്തു നിന്നും  ഉള്ളവർ കൂട്ടത്തിലുണ്ട്, 
നമ്മുടെ നാട്ടിൽ എത്തിയ ഇവർക്ക് ഒരു കുറവും നമ്മൾ വരുത്തുന്നില്ല.


നാളെ രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് പോളിങ്. 
വോട്ട് ചെയ്യാൻ വരുമ്പോൾ, കോവിഡ് മാനദണ്ഡങ്ങൾ 
പാലിക്കുന്നതോടൊപ്പം  സ്വന്തമായി ഒരു പേനയും 
മറക്കാതെ കൈയ്യിൽ കരുതുക. എല്ലാവരും ഈ ജനാധിപത്യ 
പ്രക്രിയയിൽ നിർബന്ധമായും പങ്കെടുക്കാൻ അപേക്ഷിക്കുന്നു. 
നമ്മുടെ  സമ്മതിദാനാവകാശം യുക്തിഭദ്രമായി വിനിയോഗിക്കുക.
നേതാജി വായനശാലയെ സംബന്ധിച്ചിടത്തോളം എല്ലാ സ്ഥാനാർഥികളും ഒരേപോലെയാണ്; 
നമ്മുടെ നാടിനെ പ്രതിനിധീകരിച്ചു മത്സരരംഗത്തുള്ള എല്ലാവർക്കും വിജയാശംസകൾ. 
വിജയിച്ചു വരുന്നവരുടെ കൂടെ കക്ഷിരാഷ്ട്രീയത്തിനതീതമായി 
നാടിന്റെ നന്മയ്ക്ക് നമുക്കൊന്നിച്ചു നിൽക്കാം...
#HappyVoting


2020 Dec 10.
6PM Polling അവസാനിച്ചു.
ഇന്നലെ Covid +ve ആയ രണ്ടു പേരടക്കം നേതാജി വായനശായിൽ പോളിംഗിന്റെ അവസാന വേളയിൽ വോട്ട് ചെയ്യാനെത്തി.


കോനിക്കര ഒന്നാം വാർഡിന്റെ 2 ബൂത്തുകളായ 
നേതാജി വായനശാലയിലും, നേതാജി ബാലവാടിയിലും 80 ശതമാനത്തിലധികം വോട്ടുകൾ രേഖപ്പെടുത്തി.
പ്രവർത്തകരിൽ നിന്നും ലഭിച്ച പ്രാഥമിക പോളിങ് കണക്കുകൾ.
നേതാജി വായനശാലയിൽ മൊത്തം 801 ൽ 646 വോട്ടുകൾ രേഖപ്പെടുത്തി.
നേതാജി ബാലവാടിയിൽ മൊത്തം 746 ൽ 588 വോട്ടുകൾ രേഖപ്പെടുത്തി.
കൂടാതെ 52 പോസ്റ്റൽ വോട്ടുകൾ.
ആകെ 1286 പേർ വോട്ട് ചെയ്തു.
പോളിങ് ശതമാനം 83%
(കൃത്യമായ കണക്കുകൾ ഇനിയും tabulate ചെയ്തു വരാനുണ്ട്, മേൽ സംഖ്യകളിൽ  ചെറിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാം)

2020 Dec 11.
പോളിങ് ന് ശേഷം വായനശാലയും ഹാളും ശുചിമുറിയും പരിസരവും  അണുവിമുക്തമാക്കി.
ലോക്ക് ഡൌൺ മുതൽ കുറേ നാളായി വായനമുറി അടച്ചിട്ടിരിക്കുന്നു, ഈ മഹാമാരി എത്രയും പെട്ടെന്ന് 
നമ്മെ വിട്ടോഴിഞ്ഞു വായനശാല വീണ്ടും വിവിധ പരിപാടികളാൽ സജീവമാകുന്ന നാളുകൾക്കായി കാത്തിരിക്കാം...





2020 Dec 16.
ഇപ്പോൾ കിട്ടിയ വാർത്ത.
കോനിക്കര ഒന്നാം വാർഡ്‌, തിരഞ്ഞെടുപ്പിൽ LDF സ്വതന്ത്ര സ്ഥാനാർഥി ഹനിത ഷാജു 23 വോട്ടുകൾക്ക് വിജയിച്ചു.
നാടിന്റെ പുതിയ മെമ്പർക്ക്  നേതാജി വായനശാലയുടെ അഭിനന്ദനങ്ങൾ ...

നമ്മൾ ചെയ്ത വോട്ടിന്റെ കണക്കുകൾ.






തൃക്കൂർ ഗ്രാമപഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് ഫലം:




കോനിക്കര ഒന്നാം വാർഡിൽ നിന്നും ജനവിധി തേടിയ, കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ INC-UDF സ്ഥാനാർഥി പോൾസൺ തെക്കുംപീടിക വിജയിച്ചു.
നമ്മുടെ നാട്ടുകാരനായ പോൾസേട്ടന് നേതാജി വായനശാലയുടെ അഭിനന്ദനങ്ങൾ.
Vote: 3942

കോനിക്കര ഒന്നാം വാർഡിൽ നിന്നും ജനവിധി തേടിയ, തൃശ്ശൂർ ജില്ലാ പഞ്ചായത്ത്‌ INC-UDF സ്ഥാനാർഥി ജോസഫ് ടാജറ്റ് വിജയിച്ചു.
Vote: 22952
അഭിനന്ദനങ്ങൾ

Monday, September 21, 2020

ഗ്രന്ഥശാല വാരാചരണം 2020



തിരുവനന്തപുരത്ത് 1829ല്‍ സ്ഥാപിക്കപ്പെട്ട പബ്ലിക്ക് ലൈബ്രറിയാണ് കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. 
സ്വാതിതിരുനാളിന്റെ ഭരണകാലത്ത് രാജകുടുബാംഗങ്ങള്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ ലൈബ്രറി പിന്നീട് ഒരു പബ്ലിക്ക് ലൈബ്രറിയായി രൂപാന്തരപ്പെട്ടുകയായിരുന്നു. 
പിന്നീട് കേരളത്തില്‍ അങ്ങോളമിങ്ങോളം നിരവധി ഗ്രന്ഥശാലകള്‍ സ്ഥാപിക്കപ്പെട്ടു.
കെ. കേളപ്പന്റെ അദ്ധ്യക്ഷതയില്‍ 1937 ജൂണ്‍ 14 ന് കോഴിക്കോട്ട് ഒന്നാം മലബാര്‍ വായനശാലാ സമ്മേളനം നടന്നു. 
ആ സമ്മേളനത്തില്‍ ‘മലബാര്‍ വായനശാല സംഘം’ രൂപീകരിക്കപ്പെട്ടു. 
ഇതേ കാലത്തു തന്നെ കൊച്ചിയില്‍ ‘സമസ്ത കേരള പുസ്തകാലയ സമിതി’ 
എന്ന പേരില്‍ ഗ്രന്ഥശാലകളുടെ ഒരു സംഘടന രൂപീകരിച്ചു.
തിരുവിതാംകൂറില്‍ 1945 സപ്തംബര്‍ 14 ന് അമ്പലപ്പുഴ പി.കെ മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ കൂടിയ പുസ്തക പ്രേമികള്‍ ഗ്രന്ഥശാലകളെ 
ഏകോപിപ്പിച്ചു കൊണ്ടു അഖില തിരുവിതാംകൂര്‍ 
ഗ്രന്ഥശാലാ സമ്മേളനം വിളിച്ചു കൂട്ടി. 

അന്ന് രൂപികരിക്കപ്പെട്ട ‘അഖില തിരുവിതംകൂര്‍ ഗ്രന്ഥശാല സംഘം’ ആണ് 
കേരളത്തിലെ ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ട് ഇന്നത്തെ
 ലൈബ്രറി കൗണ്‍സിലായി മാറിയത്.
കേരളത്തില്‍ സംഘടിത ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സപ്തംബര്‍ 14 അങ്ങനെ ഗ്രന്ഥശാലാ ദിനമായി ആചരിച്ചു വരുന്നു. 


ഗ്രന്ഥശാല വരാചാരണ പരിപാടികളുടെ ഭാഗമായി, താലൂക്ക് എക്‌സി. അംഗം ശ്രീ ശാസ്ത്ര ശർമ്മൻ, നേതാജി വായനശാലയുടെ online മാധ്യമങ്ങളിലൂടെ പ്രഭാഷണം നടത്തുന്നു.

Wednesday, September 9, 2020

"വയൽ" (ഓണപതിപ്പ്)




നേതാജി ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഒരുക്കിയ 
കയ്യെഴുത്ത് മാസിക " വയൽ- ഗ്രാമത്തിൻ്റെ അക്ഷരവരമ്പിലൂടെ " ഉത്രാടദിനത്തിൽ വായനശാലക്ക് സമർപ്പിച്ചിരിക്കുന്നു. കുട്ടികളെല്ലാം ഓൺലൈൻ ക്ലാസുകളിൽ തിരക്കിലായതിനാൽ തന്നെ വയലിൻ്റെ ആദ്യ പതിപ്പിൽ രചനകൾക്ക് ദൗർലഭ്യമുണ്ട്.... എന്നാൽ ഇനിയും തുടർന്ന് വരുന്ന ലക്കങ്ങളിൽ കോനിക്കരയിലെ ജനങ്ങളുടെ സഹായസഹകരണങ്ങൾ ഉണ്ടെങ്കിൽ വയലിൽ നൂറുമേനി കൊയ്യാം എന്ന ആത്മവിശ്വാസം വയലിൻ്റെ എഡിറ്റർ എന്ന നിലയിൽ എനിക്കുണ്ട്,
വയലിന് നിലമൊരുക്കാൻ എന്നെ സഹായിച്ച എല്ലാ വായനശാലാ കമ്മിറ്റി അംഗങ്ങൾക്കും വയലിൻ്റെ പ്രകാശന വേളയിൽ ഞാൻ നന്ദി അറിയിക്കുന്നു.വയലിൻ്റെ മുഖചിത്രം തയ്യാറാക്കിയ അവിന വിജയ്ക്കും, വയലെഴുതി ഒരുക്കിയ ദിവ്യ മുരളീധരനും ഞാൻ നന്ദി അറിയിക്കുന്നു.
വയലിൻ്റെ കയ്യെഴുത്ത് പ്രതി വായനശാലയിൽ നിന്ന് ലഭിക്കുന്നതായിരിക്കും, മാസികയുടെ സോഫ്റ്റ് കോപ്പി  ഇതിനു താഴെ ചേർക്കുന്നു.
തുടർന്നുള്ള പതിപ്പിലേക്ക് കൃതികൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു. തെറ്റ് കുറ്റങ്ങൾ ക്ഷമിക്കുക വരും ലക്കങ്ങളിൽ കുറവുകൾ പരിഹരിച്ച്  വയലിനെ നമ്മുക്ക് മനോഹരമാക്കാം......

SoftCopy: 2020 Sep Edition



എല്ലാവർക്കും ഓണാശംസകൾ

2020 Aug 31 6PM 
നേതാജി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ  കൈയ്യെഴുത്തു മാസിക
*"വയൽ"* (ഓണപതിപ്പ്) ഇന്ന് പ്രകാശനം ചെയ്തു. 
കൈയ്യെഴുത്തു പതിപ്പ് ഇന്ന് വൈകീട്ട് ഗ്രന്ഥശാല പ്രസിഡന്റ്‌ ഷാജ് കുമാർ ഗ്രന്ഥശാല ലൈബ്രേറിയൻ ഹനിത, വനിതാ പുസ്തക വിതരണ ലൈബ്രേറിയൻ ലിനി എനിവർക്ക് നൽകി പ്രകാശനം ചെയ്തു. 
മാസികയുടെ എഡിറ്റർ അരുൺ AS സന്നിഹിതനായിരുന്നു.