Sunday, June 29, 2014

പുരസ്ക്കാരം - 2014

കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സിൽ അവാർഡുകൾ(2013-2014)
2014 ജൂണ്‍ 28 ന്, തൃശൂർ ജില്ല ലൈബ്രറി കൌണ്‍സിൽ അങ്കണത്തിൽ
സംഘടിപ്പിച്ച ചടങ്ങിൽ വച്ച് വിതരണം ചെയ്തു. 

(വായനശാല പ്രസിഡന്റ്‌ രാജേഷ്‌, സെക്രട്ടറി സുജിത്ത്, 
ലൈബ്രേറിയൻ വാസന്തി എന്നിവർ ചേർന്ന് പുരസ്ക്കാരങ്ങൾ ഏറ്റു വാങ്ങുന്നു)
 

തൃശൂർ ജില്ലയിലെയും മുകുന്ദപുരം താലൂക്കിലെയും
മികച്ച വായനശാലക്കുള്ള പുരസ്ക്കാരം നേടിയ
കോനിക്കര നേതാജി വായനശാല ഭാരവാഹികൾ
പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ
സ്റ്റേറ്റ് ലൈബ്രറി കൌണ്‍സിൽ ഭാരവാഹികളും
ജില്ല ലൈബ്രറി കൌണ്‍സിൽ ഭാരവാഹികളും
മറ്റ് ഗ്രന്ഥശാല പ്രവർത്തകരും പങ്കെടുത്തു.


കോനിക്കര ഗ്രാമത്തിനു ആദ്യമായി ലഭിച്ച ഈ
പുരസ്കാര സമർപ്പണ ചടങ്ങിനു സാക്ഷ്യം വഹിക്കാൻ
വായനശാലയുടെ അബ്യുദയകാംക്ഷികളും
ഗ്രാമവാസികളും മുൻ ഭാരവാഹികളും സന്നിഹിതരായിരുന്നു.

Wednesday, June 18, 2014

വായന ദിനം

ജൂണ്‍ 19 - വായന ദിനമായി ആചരിക്കുന്നു.
ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരൻ
പുതുവായിൽ നാരായണ പണിക്കർ എന്ന ശ്രീ P.N. പണിക്കരുടെ
ഓർമ്മ ദിനമാണ് വായന ദിനമായി ആചരിക്കുന്നത്.


Saturday, June 14, 2014

പത്രവാർത്തകളിൽ

"നേതാജി" പത്രവാർത്തകളിൽ നിറഞ്ഞു നിന്ന വാരം.



Madhyamam Daily, Thrissur Edition. 2014 June 19



നമ്മുടെ വായനശാല തൃശൂർ ജില്ലയിലെ ഏറ്റവും മികച്ച
വായനശാലയായി തിരഞ്ഞെടുക്കപ്പെട്ടു.
മുകുന്ദപുരം താലൂക്കിലെ ഏറ്റവും മികച്ച
വായനശാലക്കുള്ള അവാർഡും നമുക്ക് തന്നെയാണ്.

500 ൽ ഏറെ ഗ്രേഡട് വായനശാലകളിൽ നിന്നും
ഈ പുരസ്കാരം നമ്മുടെ കൊച്ചു ഗ്രാമത്തിന്
ലഭിച്ചതിൽ നമുക്ക് അഭിമാനിക്കാം...

ഈ നേട്ടം കൈവരിക്കാൻ, വായനശാലയുടെ
പ്രവർത്തന പരിപാടികളിൽ സഹകരിച്ച എല്ലാ
ഗ്രാമവാസികൾക്കും, സുഹൃത്തുക്കൾക്കും,
അബ്യുദയകാംക്ഷികൾക്കും നന്ദി ...

സ്നേഹപൂർവ്വം,
സെക്രട്ടറി
നേതാജി വായനശാല
09847956600 

Sunday, June 8, 2014

പാരിസ്ഥിതി ദിനാചരണം



2014 ജൂണ്‍ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച്
വിവിധ പരിപാടികൾ വായനശാല സംഘടിപ്പിച്ചു.

 


പുതിയതായി വായനശാലയിലേക്ക്  വാങ്ങിയ
പരിസ്ഥിതി സംബന്ധമായ പുസ്തകങ്ങളുടെ
പ്രദർശനം ലൈബ്രറിയിൽ ഒരുക്കി.
വായനശാല അങ്കണത്തിൽ കമ്മറ്റി അംഗങ്ങൾ
ചേർന്ന് നാട്ടുകാരുടെ സാന്നിധ്യത്തിൽ
വൃക്ഷ തൈകൾ നട്ടു, അത് പരിപാലിച്ചു പോകുന്നതിനുള്ള
പ്രതിജ്ഞ എടുത്തു.

Friday, May 30, 2014

സിനിമ കൊട്ടക : ചലച്ചിത്ര പ്രദർശനം

സിനിമ കൊട്ടക : ചലച്ചിത്ര പ്രദർശനം

2014 ജൂണ്‍ 1  ഞായറാഴ്ച വൈകീട്ട് 6 മണിക്ക്
ഗ്രാമത്തിലെ എല്ലാ സിനിമാ പ്രേമികൾക്കും സ്വാഗതം



Film Show Viewers... 

Saturday, May 3, 2014

സംവാദ സദസ്സ്

കോനിക്കര നേതാജി വായശാലയിൽ യുവാക്കൾക്കായി ഒരു സംവാദ സദസ്സ്
വിഷയം : ന്യൂ ജനറേഷൻ സോഷ്യൽ നെറ്റ് വർക്ക്
തിയ്യതി  : 2014 മെയ്‌ 10 ശനിയാഴ്ച 4PM





പുതിയ യുഗത്തിൽ സോഷ്യൽ നെറ്റ്‌വർക്ക് യുവാക്കളെ ഏതെല്ലാം വിധത്തിൽ
സ്വാധീനിക്കുന്നു. അതിന്റെ ഗുണങ്ങളും ദോഷങ്ങളും സമൂഹത്തെ എങ്ങനെ
ബാധിക്കുന്നു... ഈ വിഷയങ്ങൾ നമുക്കൊന്നായി ചർച്ച ചെയ്യാം.
കൊനിക്കരയിലെ എല്ലാ യുവാക്കളേയും വായനശാലയിലേക്ക്
സ്വാഗതം ചെയ്യുന്നു.

Saturday, March 29, 2014

തൃശൂർ ജില്ലയിലെ മികച്ച വായനശാല അവാർഡ് - 2014

നമ്മുടെ വായനശാല തൃശൂർ ജില്ലയിലെ ഏറ്റവും മികച്ച
വായനശാലയായി തിരഞ്ഞെടുക്കപ്പെട്ടു.

തൃശ്ശൂർ മുകുന്ദപുരം താലൂക്കിലെ
ഏറ്റവും മികച്ച വായനശാലക്കുള്ള
അവാർഡും നമുക്ക് തന്നെയാണ്.

500 ൽ ഏറെ ഗ്രേഡട് വായനശാലകളിൽ നിന്നും
ഈ പുരസ്കാരം നമ്മുടെ കൊച്ചു ഗ്രാമത്തിന്
ലഭിച്ചതിൽ നമുക്ക് അഭിമാനിക്കാം... 

ഈ നേട്ടം കൈവരിക്കാൻ, വായനശാലയുടെ
പ്രവർത്തന പരിപാടികളിൽ സഹകരിച്ച എല്ലാ
ഗ്രാമവാസികൾക്കും, സുഹൃത്തുക്കൾക്കും,

അബ്യുദയകാംക്ഷികൾക്കും നന്ദി ...


സ്നേഹാദരങ്ങളോടെ 
സെക്രട്ടറി
09847956600 




Thursday, February 13, 2014

Our Activities

2014 JUNE 5 : ENVIRONMANT DAY CELEBRATIONS  Click for details

2014 JUNE 1 : FILM SHOW: "CINEMA KOTTAKA"  Click for details

2014 MAY 10 : DEBATE: SOCIAL NETWORKS & NEW GENERATION  Click for details

2014 FEBRUARY 2 : BLOOD DONATION CAMP  Click for details

2014 JANUARY 26 : NEW YEAR DHAMAAKKA (Lucky Draw Coupon)

2013 DECEMBER 25 : "JINGLE BELLS" X-MAS PROGRAMME

2013 NOVEMBER 30 : JANAKEEYA SAAHITHYA SADASSU   Click for details

EVERY MONTH : "NJAAN VAAYICHA PUSTHAKAM"   Click for details

EVERY MONTH, LAST SUNDAY : QUIZ PROGRAMME FOR STUDENTS
Click for details

2013 OCTOBER 9,10 : VAAYANASHAALA KALOTSAVAM   Click for details

2013 SEPETEMBER 10SPORTS EVENTS     Click for details

2013 AUGUST 15 : "AMAR JAWAN" Patriotic Drama

2013 AUGUST 15 : Honoured Shri. KPN Nambeeshan  Click for details

2013 AUGUST 10 : "FREEDOM MOVEMENT QUIZ"

2013 AUGUST 5 : ONAM CELEBRATIONS

2013 JULY 20 : AWARENESS CLASS ON INTERNET/COMPUTERS

2013 APRIL 27,28 : 60 TH ANNIVERSARY CELEBRATIONS


Blood Donors

Blood Donors Directory Under Construction.
Sorry, Please wait...

A+ Blood Donors : Click here

B+ Blood Donors : Click here

AB+ Blood Donors : Click here

Monday, February 3, 2014

രക്തദാന ക്യാമ്പ്

രക്തദാന ക്യാമ്പ്  @ നേതാജി വായനശാല, കോനിക്കര
2014 Feb-02 ഞായറാഴ്ച  9 AM to 1 PM

അത്യാവശ്യ ഘട്ടങ്ങളിൽ രക്തം ആവശ്യം വരുമ്പോൾ
അത് ലഭിക്കുവാൻ സഹായിക്കുന്ന ഈ ഉദ്യമം
വൻ ജന പങ്കാളിത്തത്തോടെ നടത്തുവാൻ സാധിച്ചു.


രാവിലെ തുടങ്ങിയ ക്യാമ്പ് പ്രസിഡന്റ്‌ ശ്രീ രാജേഷ്‌
രക്തദാനം നൽകി ഉദ്ഘാടനം ചെയ്തു.
എല്ലാ വായനശാല കമ്മിറ്റി അംഗങ്ങളും രക്തദാനം
നടത്തി. അൻപതോളം ഗ്രാമവാസികൾ രക്തം
ദാനം ചെയ്യാനായി ക്യാമ്പിലെത്തി. എഴുപത്തഞ്ചൊളം
പേർ ഗ്രൂപ്പ് നിർണ്ണയത്തിനായി വായനശാലയിൽ എത്തി.




രക്ത ദാതാക്കൾക്ക്  IMA സർറ്റിഫിക്കട്ടുകൽ നൽകി.
നല്ല രീതിയിൽ ക്യാമ്പ് സംഘടിപ്പിച്ച നേതാജി
വായനശാലയെ IMA, സ്നേഹോപഹാരവും
സർട്ടിഫിക്കറ്റും നൽകി പ്രശംസിക്കുകയും
ചെയ്തു.

 


രക്തം ദാനം ചെയ്യുക, രക്ത ഗ്രൂപ്പ് നിർണ്ണയം നടത്തുക,
ഗ്രൂപ്പ് അറിയാവുന്നവർ വായനശാലയിൽ വന്ന്
 രക്ത ദാതാക്കളുടെ ലിസ്റ്റിൽ പേരും നമ്പറും നൽകുക.

ഈ സാമൂഹ്യ സേവനത്തിൽ നമുക്കൊന്നായ് അണിചേരാം.

Tuesday, December 31, 2013

വായനശാല റേഡിയോ




ഗ്രാമവാസികൾക്കൊരു പുതുവർഷ  സമ്മാനം :
കോനിക്കര നേതാജി വായനശാലയിൽ ഇന്ന് മുതൽ
നാട്ടുവാർത്തകളും  പാട്ടുകളും റേഡിയോ പരിപാടികളും
ആസ്വതിക്കാം...

വായനശാലയിലേക്ക് വരൂ,
മലയാളി പണ്ടെപ്പൊഴോ മറന്നുപോയ
റേഡിയോ സംസ്ക്കാരത്തിലേക്ക് തിരിച്ചു പോകാം...

ഏവർക്കും പുതുവത്സര ആശംസകൾ...

Radio Timings : 7AM to 8:30 PM       5PM to 7PM

ക്രിസ്മസ്-2013



ക്രിസ്മസ് ആഘോഷ പരിപാടികൾ :










2013 ഡിസംബർ 24 ന് വായനശാലയിൽ ക്രിസ്മസ്
ആഘോഷിച്ചു.


ഗ്രാമവാസികൾക്ക്‌ കേക്ക് വിതരണം ചെയ്തു.
കരോൾ അവതരിപ്പിച്ചു.
"സാന്തയെ വരക്കൂ സമ്മാനം നേടൂ"
ചിത്രരചന മത്സരവും സംഘടിപ്പിച്ചു.

Sunday, December 1, 2013

ജനകീയ സാഹിത്യ അരങ്ങ്


"ജനകീയ സാഹിത്യ അരങ്ങ് "

2013 നവംബർ 30 വൈകീട്ട് 4 മണിക്ക് നേതാജി വായനശാലയിൽ
"സാഹിത്യവും ജീവിതവും" എന്ന വിഷയത്തിൽ സാഹിത്യ സംവാദ
സദസ്സ് സംഘടിപ്പിച്ചു.
പങ്കെടുത്ത അതിഥികൾ :
ശ്രീ. കൃഷ്ണൻ സൗപർണ്ണിക  (കവി)
ശ്രീ. ഖാദർ പട്ടേപ്പാടം (താലൂക് ലൈബ്രറി കൌണ്‍സിൽ സെക്രട്ടറി)
ശ്രീ. ചെറാട്ട്  ബാലകൃഷ്ണൻ (സാമൂഹ്യ പ്രവർത്തകൻ)


ഗ്രാമത്തിലെ വായനക്കാര് ഈ സംവാദത്തിൽ പങ്കെടുത്തു,
അതിഥികൾ സാഹിത്യ വിഷയങ്ങളെ പരിചയപ്പെടുത്തി, സംവാദം
വളരെ രസകരമായി മുൻപോട്ടു കൊണ്ട് പോയി.


കുട്ടികൾ അവരുടെ കവിതകൾ സദസ്സിൽ അവതരിപ്പിച്ചു.

"മാതൃഭാഷ" (ജീവ K S )
"ഇലകൾ" (ശ്രീകുമാർ)
"അശരീരി" (അരുണ്‍ A S)

കവിതകൾ അവതരിപ്പിച്ച കുട്ടികൾ ഇവരൊക്കെയാണ്.








വായനശാലയുടെ അതിഥികളാ യെത്തിയവർക്ക്
സ്നേഹോപഹാരങ്ങൾ നൽകി.
ലഘു ഭക്ഷണ ശേഷം സദസ്സ് അവസാനിച്ചു,
മനസ്സിൽ ഒത്തിരി നല്ല നിമിഷങ്ങൾ മാത്രം ബാക്കിയായി ...


വായനശാല കലോത്സവം

വായനശാല കലോത്സവം

കൂടുതൽ വിവരങ്ങൾ ....

Thursday, September 19, 2013

ഓണാഘോഷം- 2013

ഓണാഘോഷം 2013

വായനശാലയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷ
പരിപാടികൾ സംഘ ടിപ്പിച്ചു.



2013 സപ്തംബർ 15 ന് രാവിലെ 9 മണിക്ക്
ഉത്രാടം നാളിൽ ആഘോഷ പരിപാടികളുടെ
ഉദ്ഘാടനം വായനശാല പ്രസിഡന്റ്‌
ശ്രീ രാജേഷ്‌ കുമാർ നിർവ്വഹിച്ചു.


 
 


 






വായനശാല ഭാരവാഹികളുടെ നേതൃത്വത്തിൽ
വിവിധ കലാ മത്സരങ്ങൾ സംഘടിപ്പിച്ചതിൽ
ഗ്രാമവാസികൾ ഉത്സാഹപൂർവ്വം പങ്കെടുത്തു.

ഓണപ്പൂക്കള മത്സരമാണ് ആദ്യം നടന്നത്.
പിന്നീട് ഓണപ്പാട്ട് മത്സരം ഉണ്ടായിരുന്നു.
പോയ നാളുകളിലെ കത്തെഴുത്ത് ശീലത്തെ
ഓർത്തെടുക്കുന്ന രീതിയിൽ ഒരു കത്തെഴുത്ത്
മത്സരവും സംഘടിപ്പിച്ചു; "മാവേലിക്കൊരു കത്ത്"

മത്സരങ്ങളിൽ വിജയിച്ചവർക്ക് അന്ന് തന്നെ നടന്ന
ഓണാഘോഷ പരിപാടിയുടെ വേദിയിൽ വച്ച്
ക്യാഷ് അവാർഡുകളും പ്രശസ്തി പത്രവും
വിതരണം ചെയ്തു.



വായനശാല അങ്കണത്തിൽ വായനശാല പ്രവർത്തകർ 
ഒരുക്കിയ, 10 അടിയിലേറെ ഉയരത്തിലുള്ള
തൃക്കാക്കരയപ്പൻ കാണികളിൽ
വിസ്മയം തീർത്തു.


 

 
ഓണാഘോഷത്തിൽ പങ്കെടുത്ത എല്ലാ
ഗ്രാമവാസികൾക്കും മധുരം വിതരം ചെയ്ത ശേഷം
ഓണപ്പാട്ടും പാടി ആർപ്പു വിളിച്ചു പരിപാടികൾക്ക്
സമാപ്തി കുറിച്ചു.

Monday, August 19, 2013

Free Maths Coaching

സൗജന്യ കണക്ക് ട്യുഷൻ :
FREE MATHS COACHING FOR SSLC STUDENTS @ NETAJI VAYANASALA, KONIKKARA.
CLASSES STARTS FROM 2013 AUGUST 24, 7 AM



Those who interested register their names at the earliest.
Limited seats, Hurry UP for this free coaching...

"EDUCATION EMPOWERS YOU, WE ARE HERE TO HELP YOU "
For details Contact : 09847956600(Secretary, Netaji Vayanasala)

സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം-2013



2013 ലെ സ്വാതന്ത്ര്യദിനാഘോഷം  അതി വിപുലമായ
രീതിയിൽ ആഘോഷിച്ചു.

രാവിലെ 9 മണിക്ക് വായനശാല പ്രസിഡണ്ട്‌ രാജേഷ്‌ കുമാർ
പതാക ഉയർത്തി.






അമർ ജവാൻ ശിൽപ്പത്തിൽ ഏവരും പുഷ്പ്പാർചന നടത്തി.




















2012 ലെ PN പണിക്കർ പുരസ്ക്കാര ജേതാവ് ശ്രീ KPN നമ്പീശനെ
ആദരിച്ചു. MLA പ്രൊഫ. രവീന്ദ്രനാഥ് പൊന്നാട അണിയിച്ചു.
ജില്ലാ ലൈബ്രറി കൌണ്‍സിൽ സെക്രട്ടറി ശ്രീ. K.N.ഹരി
ഉപഹാരം സമർപ്പിച്ചു.



ചടങ്ങിൽ ശ്രീ ചെറാട്ട് ബാലകൃഷ്ണൻ,
മുകുന്ദപുരം താലുക്ക് ലൈബ്രറി കൌണ്‍സിൽ പ്രസിഡന്റ്‌
ശ്രീ ബാലഗോപാലൻ മാസ്റ്റർ, തൃക്കൂർ പഞ്ചായത്ത്‌  മെമ്പർ
ശ്രീമതി ചന്ദ്രിക നന്ദകുമാർ എന്നിവർ ആശംസകൾ
അർപ്പിച്ചു.

SSLC, +2 തലത്തിൽ ഉയർന്ന മാർക്ക്‌ നേടിയ വിദ്യാർത്ഥികളെ
ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു.




ഗ്രാമത്തിലെ കലാകാരന്മാരും കലാകാരികളും  ചേർന്ന്
"അമർ ജവാൻ " സ്കിറ്റ് അവതരിപ്പിച്ചു. കുട്ടികൾ
ധീര ജവാന്മാരെ സ്നേഹാദരങ്ങളോടെ സ്മരിച്ചു.



സ്വാതന്ത്ര്യത്തിൻറെ മധുര വിതരണം നടത്തി ചടങ്ങ് അവസാനിച്ചു.

ശേഷം കുട്ടികൾക്കായി കായിക മത്സരങ്ങൾ ഉണ്ടായിരുന്നു.

വൈകീട്ട് സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.